അയര്‍ലണ്ടില്‍ ടിവി ലൈസന്‍സിന്റെ പ്രാധാന്യം കുറയുന്നു

അയര്‍ലണ്ടില്‍ ടി വി ലൈസന്‍സ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു. അടുത്തിടെ നടന്ന കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ 40,000 ത്തോളം വീടുകളില്‍ ടെലിവിഷന്‍ ഇല്ലെന്ന് ഔഗ്യോഗിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മിക്കവാറും എല്ലാവരും ഇന്റര്‍നെറ്റ് ആണ് ഉപയോഗിക്കുന്നത്. ഇഷ്ടമുള്ള ചാനലുകള്‍ ഇന്റര്‍നെറ്റിലൂടെ കിട്ടുമെന്നിരിക്കെ ടി വി വാങ്ങാന്‍ പലരും മടിക്കുന്നു. കംപ്യുട്ടര്‍, ലാപ്പ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവ ടെലിവിഷന്റെ സ്ഥാനം കൈയടക്കി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ഇല്ലാതിരുന്ന വീടുകളുടെ എണ്ണം ഏകദേശം 7,205 ആയിരുന്നുവെന്ന് വാര്‍ത്ത വിതരണ മന്ത്രി ഡെന്നീസ് നോര്‍ട്ടണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2014 ല്‍ ടെലിവിഷന്‍ ഇല്ലാത്തവരുടെ എണ്ണം 30,000 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 1,433,752 ടിവി ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളതെന്ന് നോട്ടന്‍ പ്രസ്ഥാവിച്ചു. ഓരോ ലൈസന്‍സിനും 160 യൂറോ വീതമാണ് ഈടാക്കുന്നത്. ഇതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മുഖേനെ 415,308 സൗജന്യ ലൈസന്‍സും പ്രത്യേക സ്‌കീമില്‍ ലഭ്യമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ സിന്‍ഫെയിന്റെ സാമ്പത്തീക വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,022,895 സ്ഥിര താമസക്കാരും ഇതിനു വേണ്ട ഹൗസിങ് യൂണിറ്റുകളും ഉണ്ട്. 61,2014 എണ്ണം ഹോളിഡേ ഭവനങ്ങളാണ്. ഇതില്‍ 198,385 ഭവനങ്ങളും ഹൌസിങ് അപ്പാര്‍ട്ട്‌മെന്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

2009 ലെ ബ്രോഡ്കാസ്റ്റിങ് നിയമപ്രകാരം ഭവനത്തില്‍ ടിവി ലൈസന്‍സ് ഇല്ലെങ്കില്‍ നിയമപ്രകാരമുള്ള അറിയിപ്പ് നല്‍കണമെന്നാണ് ഉത്തരവ്. വീടുകളിലും ഹോട്ടലുകളിലും ഒന്നില്‍ കൂടുതല്‍ ടെലിവിഷന്‍ ഉണ്ടെങ്കിലും ഒറ്റ ലൈസന്‍സ് എടുത്താല്‍ മതിയാകും.

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ടെലിവിഷന്‍ ഇല്ലാത്ത ഭവനങ്ങള്‍ക്കുള്‍പ്പടെ എല്ലാ വീടുകളിലും ബ്രോഡ്കാസ്റ്റിങ് ചാര്‍ജുകള്‍ ഏര്‍പ്പാടാക്കാന്‍ പദ്ധതിയിട്ടെങ്കിലും തള്ളിപ്പോകുകയായിരുന്നു. 2014 ല്‍ ടിവി ലൈസന്‍സിന് വേണ്ടിയുള്ള തുക മുടക്കിയതിന് 16,000 ലേറെ സമന്‍സുകളാണ് അയച്ചത്. ഇതില്‍ ഭൂരിഭാഗവും ഡബ്ലിനില്‍ ആയിരുന്നു(9,761). കെറിയാണ് രണ്ടാമത് (540). വെക്‌സ്‌ഫോര്‍ഡില്‍ 399 ഉം , എന്നീസില്‍ 391 സമന്‍സുകളും ടിവി ലൈസന്‍സ് പേയ്‌മെന്റ് മുടക്കിയതിന് അയച്ചിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: