കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നു. സംസ്ഥാനം പുരോഗതിയുടെ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മറ്റ് ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കേരളത്തിന്റെ അറുപതാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പരിപാടിയില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തെ ക്ഷണിക്കാത്തത് അലോസരമുണ്ടാക്കിയിട്ടുണ്ട്. പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറെ സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കേണ്ടതാണ്. നിയമ സഭ അങ്കണത്തിലാണ് സര്‍ക്കാരിന്റെ കേരളപ്പിറവി ദിന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: