ദൈവത്തിന്റെ സ്വന്തം നാട് അറുപത്തിന്റെ നിറവില്‍

ഇന്ന് കേരളപ്പിറവി… മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടത്തിന്റെ സ്മരണയിലാണ് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. 1956 ലാണ് തിരുവിതാംകുര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിയിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്ന് ഐക്യകേരളം രൂപീകൃതമായത്. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നു കേരളം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍, എന്നീ ജില്ലകള്‍. 43 താലൂക്കുകള്‍, 25 മുനിസിപ്പാലിറ്റി, 1 കോര്‍പ്പറേഷന്‍, ജനസംഖ്യ 1,35,51,525. ദശലക്ഷങ്ങള്‍ പങ്കെടുത്ത വന്‍ ആഘോഷത്തോടെയായിരുന്നു കേരളപ്പിറവിയെ ജനങ്ങള്‍ വരവേറ്റത്.

1957 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി. ഇ.എം.എസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആയി. സമഗ്ര ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി രാജ്യത്തിന് തന്നെ കേരളം മാതൃകയായി. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ ലോകത്തിന് തന്നെ മാതൃകയായ കേരള മോഡല്‍ വികസിപ്പിച്ചു. സമ്പുര്‍ന്ന സാക്ഷരതയും വജ്ര ജൂബിലി ആഘോഷിക്കുന്ന കേരളത്തിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി.

മലനാടും ഇടനാടും തീരപ്രദേശവും ഒത്തുചേര്‍ന്ന കേരളം രാജ്യത്തെ തന്നെ സുന്ദര പ്രദേശങ്ങളില്‍ ഒന്നായി തീര്‍ന്നു. സഹ്യ പര്‍വ്വതവും, അറബി കടലും, നദികളും, കുന്നുകളും കേരളത്തില്‍ ജൈവ വൈവിധ്യത്തിന്റെ കലവറ ഒരുക്കി.

ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. എല്ലാ അയര്‍ലണ്ട് മലയാളികള്‍ക്കും സന്തോഷം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: