സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ജീവിതം സുഗമമാക്കുന്നുണ്ടോ?

കാലിഫോര്‍ണിയ: ഫേസ്ബുക് ഉപയോഗം ജീവിതം നീണ്ടു നില്ക്കാന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്. 12 മില്യണ്‍ ഫേസ്ബുക് ഉപഭോക്താക്കളെ മുന്‍നിര്‍ത്തിയുള്ള പഠനം നടത്തിയത് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ്. 1945 നും 1989 നും ഇടയില്‍ ജനിച്ചവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ആശയ വിനിമയം നടത്തുകയും, പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതും  ഉപയോക്താക്കളില്‍ ആത്മഹത്യ പ്രവണത കുറയുകയും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താനും, അഭിപ്രായം വ്യക്തമാക്കാനും ഇത് ഏറെ സഹായകമാകുന്നുണ്ട് എന്നാണ് പഠനം വിലയിരുത്തുന്നത്. ആശയ വിനിമയ പാടവം വികസിപ്പിക്കാനും പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളാനും പരിഹരിക്കാനും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ സഹായകമാണെന്നും ഗവേഷകര്‍ കണ്ടെത്തി.

എ എം

Share this news

Leave a Reply

%d bloggers like this: