അയര്‍ലന്‍ഡിന് പണി കിട്ടുമോ?? എന്‍ഡാ കെന്നിയുടെ അപക്വമായ അഭിപ്രായങ്ങള്‍ തിരിച്ചടിക്കുമോ??

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതോട് കൂടെ അയര്‍ലണ്ട് ആശങ്കയിലായിരിക്കുകയാണ്. ട്രംപ് വിരുദ്ധ പ്രസ്താവനകളും അഭിപ്രായങ്ങളും തെരെഞ്ഞെടുപ്പ് സമയത്ത് പ്രയോഗിച്ച പല ഐറിഷ് നേതാക്കളും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. അയര്‍ലന്റുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്കുള്‍പ്പടെ തടസ്സം നേരിടുമെന്ന് പലരും ഭയപ്പെടുന്നു. പല അമേരിക്കന്‍ കമ്പനികളും അയര്‍ലണ്ടില്‍ നിന്ന് തിരിച്ച് അമേരിക്കയിലേക്ക് ചേക്കേറാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

അമേരിക്കയിലെ കോര്‍പ്പറേഷന്‍ നികുതി വ്യവസ്ഥയില്‍ വന്‍ ഇളവ് വരുത്തുന്നതാണ് ട്രംപിന്റെ ആദ്യ നടപടി. 35 ശതമാനമായിരുന്ന നികുതി വെട്ടിക്കുറച്ച് 15 ശതമാനമാക്കി. ഇതോടെ ആപ്പിള്‍ ഉള്‍പ്പടെയുള്ള പല അമേരിക്കന്‍ കമ്പനികളും അയര്‍ലണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. അയര്‍ലണ്ടിനെ ഇത് പ്രതികൂലമായി ബാധിക്കും. അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ട്രംപിന്റെ ഈ പുതിയ നടപടി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടങ്ങളില്‍ എന്‍ഡാ കെന്നി ഉള്‍പ്പടെയുള്ള ഐറിഷ് ഭരണാധികാരികള്‍ ഹിലരിക്കൊപ്പമായിരുന്നു കൂടാതെ കടുത്ത രീതിയില്‍ ട്രംപിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളോടുള്ള ഹിലരിയുടെ മൃദു സമീപനം സ്വപ്നം കണ്ടിരുന്നവര്‍ക്ക് ഇരുട്ടടിയേകുന്ന കാഴ്ചയാണ് ഫലപ്രഖ്യാപനം നടന്നപ്പോള്‍ കണ്ടത്.

ട്രംപുമായി സമാധാനപരമായ ഒരു സമവായത്തിലെത്തനാണ് ഐറിഷ് നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം എന്‍ഡാ കെന്നി ട്രംപിനെ ഫോണിലൂടെ അഭിനന്ദനം അറിയിക്കുകയും ഇരു രാജ്യങ്ങളുടെയും പുരോഗതിക്കായി ഒരുമിച്ച് കൈകോര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തെ സെന്റ്. പാട്രിക്‌സ് ദിവസത്തില്‍ എന്‍ഡാ കെന്നിക്ക് വൈറ്റ് ഹൗസിലേക്ക് പ്രത്യേക ക്ഷണവും ലഭിച്ചിട്ടുണ്ട്.

വൈറ്റ് ഹൌസിലേക്കുള്ള ട്രംപിന്റെ ക്ഷണം ശുഭ സൂചനയാണെന്ന് ഭവന മന്ത്രി സൈമണ്‍ കോണ്‍വെ അറിയിച്ചുവിലയിരുത്തി. തെരെഞ്ഞെടുപ്പ് സമയം വളരെ കൈപ്പേറിയതായിരുന്നെന്നും ജനങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുമായുള്ള അയര്‍ലണ്ടിന്റെ സഹകരണം ഉറപ്പാക്കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: