ട്രാന്‍സ് അറ്റ്‌ലാന്റിക് സര്‍വീസ് സാധ്യമാകുമെന്ന പ്രതീക്ഷയില്‍ കോര്‍ക്ക് എയര്‍പോര്‍ട്ട്

കോര്‍ക്ക്: ചെലവ് കുറഞ്ഞ നോര്‍വീജിയന്‍ എയറിന്റെ കോര്‍ക്ക്-യു.എസ് സര്‍വീസ് യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് തന്നെ യു.എസ്സില്‍ നിന്നും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കോര്‍ക്ക് എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ നിയാല്‍ മെക്കാര്‍ത്തി പ്രത്യാശ പ്രകടിപ്പിച്ചു. ഇതുമായി ബന്ധപെട്ടു നോര്‍വീജിയന്‍ എയറുമായി ഈ ആഴ്ച കൂടിക്കാഴ്ച ഒരുക്കിയിരിക്കുകയാണ്.

2014 -ല്‍ ആണ് ട്രാന്‍സ് അത്‌ലാന്റിക് സര്‍വീസിന് വേണ്ടി അയര്‍ലന്‍ഡ് അപേക്ഷ നല്‍കിയത്. ജൂണില്‍ ഇതിന്റെ അനുമതി ലഭിക്കുമെന്ന് യു.എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനു വിരുദ്ധമായി മാറുകയായിരുന്നു.

ട്രംപ് പ്രസിഡന്റ് ആകുന്നതോടെ ഈ പദ്ധതി തകിടം മറിയുമോ എന്ന ആശങ്കയിലാണ് അയര്‍ലന്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി. ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുന്‍പ് തന്നെ യു.എസ് എയര്‍പോര്‍ട്ട് അധികാരികള്‍ സര്‍വീസുകള്‍ യാഥാര്‍ഥ്യമാക്കുമെന്നാണ് വിലയിരുത്തല്‍.

എ എം

Share this news

Leave a Reply

%d bloggers like this: