ഐറിഷ് വാട്ടര്‍ സംബന്ധിച്ച് പുതിയ റഫറണ്ടം വരുന്നു

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ സ്വകാര്യവത്കരിക്കുന്നതു തടഞ്ഞു ഇന്‍ഡിപെന്‍ഡന്റ് ഫോര്‍ ചെയ്ഞ്ച് ടി.ഡി ജൊവാന്‍ കോളിന്‍സ് കൊണ്ടുവന്ന പ്രമേയം മന്ത്രിസഭാ അംഗീകരിച്ചു. വെള്ളത്തിന്റെ ഉടമസ്ഥാവകാശം പൊതു ജനത്തിന് ലഭിക്കുന്ന റഫറണ്ടം കൊണ്ട് വരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വെള്ളത്തിന്റെ ഉടമസ്ഥാവകാശം സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി സിമോണ്‍ കോവെനി വ്യക്തമാക്കി.

ഐറിഷ് വാട്ടര്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ‘റൈറ്റ് ടു വാട്ടര്‍’ ആരംഭിച്ച സമരമാണ് പുതിയ റഫറണ്ടം കൊണ്ടുവരാന്‍ കാരണമായത്. വെള്ളം സ്വകാര്യവത്കരിച്ചാല്‍ അത് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ക്കു വിലങ്ങു വൈകുമെന്നായിരുന്നു ‘റൈറ്റ് ടു വാട്ടറിന്റെ’ പരാതി. കൂടാതെ വെള്ളം സ്വകാര്യവത്കരിക്കുന്നതിലൂടെ ഈ മേഖലാ കുത്തകകള്‍ കൈക്കലാക്കുകയും കുടിവെള്ളം ‘ലാഭം’ മാത്രം ഉദ്ദേശിച്ചുള്ള ബിസിനസ്സ് ആയി വളരുകയും ചെയുമ്പോള്‍ ഇത് സാധാരണ ജനങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയ ടി.ഡി പ്രശ്‌നം പരിഹരിച്ചതില്‍ ഏറെ സന്തുഷ്ടരാണ് ഐറിഷുകാര്‍.

എ എം

Share this news

Leave a Reply

%d bloggers like this: