കോര്‍ക്ക് സിറ്റിക്ക് ചൈനയുടെ ഫ്രണ്ട്ഷിപ് അവാര്‍ഡ്

കോര്‍ക്ക്: ചൈനയിലെ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ് സിറ്റീസ് കോണ്‍ഫറന്‍സില്‍ കോര്‍ക്ക് സിറ്റിക്കും അംഗീകാരം. ചൈനയില്‍ ചോങ്കിങ്ങില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോര്‍ക്ക് മേയര്‍ ആണ് അയര്‍ലന്‍ഡിന് വേണ്ടി അവാര്‍ഡ് ഏറ്റു വാങ്ങിയത്. 2005-ല്‍ ഷഹാങ്ങായി സിറ്റിയുടെ ഇരട്ട ആയിട്ടാണ് കോര്‍ക്ക് അറിയപ്പെട്ടിരുന്നത്. ലോകോത്തര നഗരങ്ങളായ ഡാര്‍വിന്‍, അഡിലെഡ്, ഓക്ലാന്‍ഡ്, ആന്റ് വേര്‍പ്പ്, ബെര്‍ലിന്‍, സിന്‍സിനാറ്റി എന്നിവയെല്ലാം ചൈനയുടെ സഹോദര നഗരങ്ങളായിട്ടാണ് പരിഗണിക്കുന്നത്.

ഇത്തരം നഗരങ്ങളുമായി ചൈനക്ക് സാമ്പത്തികം, വ്യാപാരം, ലോക്കല്‍ ഗവണ്മെന്റ്, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ സഹകരണം നിലനിര്‍ത്തുന്നുണ്ട്. കൂടാതെ 5 ചൈനീസ് കമ്പനികള്‍ കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ ചൈനീസ് വിദ്യാര്‍ഥികള്‍ തേര്‍ഡ് ലെവല്‍ വിദ്യാഭാസത്തിനായി അയര്‍ലണ്ടില്‍ എത്തുന്നുമുണ്ട്. ചൈനയും, അയര്‍ലണ്ടും ടെക്നോളജി കൈമാറ്റങ്ങളും നടത്തി വരികയാണ്. ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാന്‍ ചൈനക്കാര്‍ ഏറെയും ആശ്രയിക്കുന്നത് അയര്‌ലന്ഡിനെയാണ്. എന്തുകൊണ്ടും, അയര്‍ലണ്ടിനെ ഉറ്റ ചങ്ങാതിയായി കൂടെ കൂടിയിരിക്കുകയാണ് ചൈന.

എ എം

Share this news

Leave a Reply

%d bloggers like this: