ബ്രദേഴ്സ് ചാരിറ്റി സിറ്റി അക്കോമഡേഷന്‍ വര്‍ധിപ്പിക്കുന്നു

ഗാല്‍വേ: സിറ്റിയിലെ താമസ സൗകര്യം വിപുലീകരിക്കാന്‍ ബ്രദേഴ്സ് ഓഫ് ചാരിറ്റി സര്‍വീസ് തയ്യാറെടുക്കുന്നു. ഇപ്പോള്‍ നിലവിലുള്ള ചൈല്‍ഡ് ട്രെയിനിങ് സെന്റര്‍ മാറ്റി പണിതുയര്‍ത്താന്‍ പ്ലാനിങ് അനുമതി തേടുകയാണ് ബ്രദേഴ്സ് ഓഫ് ചാരിറ്റി. ഗാല്‍വേയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്കോമഡേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള നടപടിക്രമങ്ങള്‍ക്ക് വിവിധ സംഘടനകള്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ബ്രദേഴ്സും വിപുലീകരണത്തിനു ഒരുങ്ങുന്നത്.

താമസ സൗകര്യം ലഭ്യമാകാത്തത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഇവിടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ്. പ്രദേശത്തു വാടക വര്‍ധിപ്പിക്കുന്നതും, ചെലവേറുന്നതും പിടിച്ചു നില്‍ക്കാനാവാതെ പലരും പഠനം നിറുത്തി പോവുകയോ, മുടക്കുകയോ ആണ് പതിവ്. സന്നദ്ധ സംഘടനകളുടെ താമസ സൗകര്യങ്ങള്‍ നിലവില്‍ വന്നാല്‍ അത് ഇത്തരക്കാര്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കും.

എ എം

Share this news

Leave a Reply

%d bloggers like this: