ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്ട് വര്‍ക്ഷോപ്പ് ആരംഭിച്ചു

ഗാല്‍വേ: ‘പാസേജ്’ എന്ന് പേരിട്ടിരിക്കുന്ന ഗാല്‍വേ ഹോസ്പിറ്റല്‍ ആര്‍ട്ട് വര്‍ക്ഷോപ്പിനു തുടക്കമായി. അന്താരാഷ്ട്ര കലാ-ആരോഗ്യ മാസത്തിന്റെ ആരംഭമായാണ് ഇത് സംഘടിപ്പിച്ചത്. ഹോസ്പിറ്റലില്‍ ചിത്രകലയെ പരിപോഷിപ്പിക്കാന്‍ സ്റ്റാഫ് അംഗങ്ങള്‍ സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനും കൂടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആശുപത്രികളില്‍ ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കുക, ആശുപത്രി ക്‌ളീന്‍ ആയി സൂക്ഷിക്കുക തുടങ്ങിയവ മേളയുടെ ഭാഗമാണ്. കെട്ടിടങ്ങളിലെ പൊടിപടലങ്ങളും മറ്റും മാറ്റിയെടുത്തു അവിടെ കണ്ണുകള്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ പടുത്തുയര്‍ത്തും. മാത്രമല്ല ആശുപത്രിയിലെത്തുന്നവരെ ശുചിത്വ കാര്യത്തില്‍ ബോധവത്കരിക്കാനും ഈ പരിപാടി നേതൃത്വം നല്‍കുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: