ബ്ലൂ കോറല്‍ വേദന ശമിപ്പിക്കും

സിഡ്നി: തെക്കു കിഴക്കന്‍ ഏഷ്യയില്‍ അപൂര്‍വമായി കാണപ്പെടുന്ന ബ്ലൂ കോറല്‍ പാമ്പിന്റെ വിഷമാണ് വേദന സംഹാരി ആയി പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വേദന സംഹാരിയായി ഉപയോഗിക്കാമെന്ന് ഓസ്ട്രേലിയന്‍ ഗവേഷക സംഘം കണ്ടെത്തുകയായിരുന്നു.

ബ്ലൂ കോറല്‍ പാമ്പുകളുടെ വിഷത്തിനു യാതൊരു പാര്‍ശ്വ ഫലങ്ങളും ഉണ്ടാകാന്‍ ഇടയില്ലെന്നും  വേദന സംഹാരിയായി മാത്രം  പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നുമാണ് കണ്ടെത്തല്‍. ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ സയന്‍സ് ഗവേഷകരാണ് ഈ ശാസ്ത്രീയ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

മനുഷ്യരില്‍ കഠിന വേദന ഉണ്ടാക്കുന്ന രോഗങ്ങള്‍ക്ക് ഇവയെ ഉപയോഗിക്കണമെങ്കില്‍ ഇത്തരം പാമ്പുകളുടെ പ്രജനനം ശാസ്ത്രീയമായി ആരംഭിക്കേണ്ടി വരുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസ്സര്‍ ബ്രയാന്‍ ഫ്രെയ് വ്യക്തമാക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: