ബ്രസീല്‍ ക്ലബ് ഫുഡ്ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്ന് വീണു

ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീം ഷാപെകോന്‍സെയുടെ താരങ്ങളുമായി പറന്ന വിമാനം തകര്‍ന്ന വീണ് 25 പേര്‍ കൊല്ലപ്പെട്ടു. ആറ് പേരെ ഗുരുതര പരുക്കോടെ രക്ഷപ്പെടുത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. അപകടസ്ഥലത്ത് പൊലീസും സുരക്ഷാ സേനയും സുരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്.

ബൊളീവിയയില്‍ നിന്നും താരങ്ങളുമായി കൊളംബിയയിലെ മെഡെലിനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. ലാന്റിംഗിന് തൊട്ടുമുമ്ബാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഇന്ധനം തീര്‍ന്നതോ, ഇലക്ട്രിക് ഫെയ്‌ലിയറോ ആകാം അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ആറുപേരെ രക്ഷപ്പെടുത്താനായെങ്കിലും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരങ്ങളടക്കം 72 യാത്രക്കാരും 9് ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായ വിമാനം അടുത്തുള്ള പര്‍വ്വതത്തില്‍ ഇടിച്ച് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഞ്ഞ് മൂടിയ കാലാവസ്ഥ മൂലം സംഭവസ്ഥലത്തേക്ക് കരമാര്‍ഗ്ഗം മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ. അപകട സമയത്ത് പൊട്ടിത്തെറിയോ അഗ്‌നിബാധയോ ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതായാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

https://youtu.be/3cGETsm9x60

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: