പ്രകൃതി സംരക്ഷണം ഏറ്റെടുത്തു വിക്-ലോ നാഷണല്‍ പാര്‍ക്ക്

ഡബ്ലിന്‍: സൗത്ത് ഡബ്ലിനില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ 6 വന്‍കിട നാഷണല്‍ പാര്‍ക്കില്‍ ഒന്നായ വികളോ മൗണ്ടെയ്ന്‍ നാഷണല്‍ പാര്‍ക്കിനു വേണ്ടി ഫെതര്‍ ബെഡ്സ് ഏരിയയില്‍ 5000 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായി ഐറിഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ഹെറിറ്റേജ് വ്യക്തമാക്കി. ഡബ്ലിന്‍ സിറ്റിയിലുള്ളവര്‍ക്കു മനസികോല്ലാസത്തിനും മറ്റും ആവശ്യമായ പാര്‍ക്കുകളും ഇവിടെ ഉണ്ട്.

800,000 യുറോക്ക് ഏറ്റെടുത്ത സ്ഥലം പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി ഹോട്ട്‌സ്‌പോട്ട് ആക്കി മാറ്റുമെന്ന് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ റീജണല്‍ എക്കോണമിക് ടെവേലോപ്‌മെന്റ്‌റ് മൈക്കല്‍ റിങ് അറിയിച്ചു. 54,000 ഏക്കറില്‍ അധികം വരുന്ന ഈ സ്ഥലത്തു അതീവ സംരക്ഷണം ആവശ്യമുള്ള ജീവികളെയും, സസ്യങ്ങളെയും പരിപാലിക്കുമെന്നും മിനിസ്റ്റര്‍ വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: