അപ്പോളോ ഹൌസ് ഒഴിഞ്ഞു പോകണമെന്ന് നാമയുടെ വക്കീലന്മാര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന രഹിതര്‍ക്കു വേണ്ടി പിടിച്ചെടുത്ത അപ്പോളോ ഹൗസില്‍ കുടിയേറിയവര്‍ ഒഴിഞ്ഞു പോകണമെന്ന് നാമാക്കു വേണ്ടി വാദിക്കുന്ന വക്കീലന്മാര്‍ ആവശ്യപ്പെട്ടിരിക്കയാണ്. ‘ഹോം സ്വീറ് ഹോം’ പിടിച്ചെടുത്ത ഹൌസ് ഒഴിഞ്ഞു പോയില്ലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുകയാണ് നാമാ. ഇവിടെ ഇപ്പോള്‍ താമസിക്കുന്ന ഭവന രഹിതര്‍ക്കു വേണ്ടി വീടിന്റെ പേര് ഹോം സ്വീറ്റ് ഹോം എന്നും നാമകരണം ചെയ്തിരിക്കയാണ്.

ഭവന പ്രതിസന്ധി ഒഴിവാകുമ്പോള്‍ കെട്ടിടം തിരികെ നല്‍കാമെന്ന് സംഘടനാ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയെങ്കിലും തങ്ങളുടെ കെട്ടിടം പിടിച്ചടക്കിയവര്‍ക്കു തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് കെട്ടിട ഉടമകള്‍. രാജ്യത്തെ കെട്ടിട ഉടമകളില്‍ ഒരു ഭിഭാഗം ഭവന പ്രശ്‌നങ്ങളില്‍ ഇടപെട്ടു വീട് ഇല്ലാത്തവര്‍ക്ക് വീട് നല്‍കുമ്പോള്‍ നാമാ ഇതിലൊന്നും ഇടപെടാതെ പിന്തിരിഞ്ഞു നില്‍ക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.

ഡബ്ലിനില്‍ മാത്രം അപ്പോളോ ഹൌസ് പോലെയുള്ള 2000 കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നതായി ഹോം സ്വീറ്റ് ഹോം തന്നെ വ്യക്തമാക്കുന്നു. ഇത്തരം ഒഴിഞ്ഞ കെട്ടിടങ്ങള്‍ തത്കാലത്തേക്ക് എങ്കിലും വീടില്ലാത്തവര്‍ക്ക് അഭയമൊരുക്കാന്‍ ഉപയോഗിച്ചാല്‍ തെരുവില്‍ കിടന്നുറങ്ങുന്ന ആരും തന്നെ ഡബ്ലിനില്‍ ഉണ്ടാവില്ലെന്നാണ് പല ചാരിറ്റി സംഘടനകളുടെയും അഭിപ്രായം അതുപോലെ വീടിനു ഉയര്‍ന്ന വാടക ഈടാക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവുമായി പല സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ഹോം സ്വീറ്റ് ഹോമിന്റെ അപ്പോളോ ഹൗസ് കയ്യേറ്റത്തെ അഭിനന്ദിക്കുന്നവരാണ് അയര്‍ലണ്ടില്‍ ഏരിയ പങ്കും.

വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതി കാത്തു നില്‍ക്കാതെ സാമൂഹ്യ പ്രതിബദ്ധത കാണിക്കുന്ന സംഘടനകള്‍ക്ക് രാജ്യത്തെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് ഹോം സ്വീറ്റ് ഹോമിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നവര്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സാമൂഹിക ഭവന പദ്ധതികള്‍ ആശാവഹമായല്ല മുന്നേറുന്നത് എന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തുടങ്ങുന്ന പല പദ്ധതികളും കൃത്യ കാലയളവിനുള്ളില്‍ തീര്‍ക്കാതെ ഇഴഞ്ഞു നീങ്ങുമ്പോള്‍ ഒരു വിഭാഗം അന്തിയുറങ്ങേണ്ടി വരുന്നത് തെരുവിലാണ്.

സംഭവങ്ങളുടെ ഗതി ഇങ്ങനെ ആണെന്നിരിക്കെ കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ വിധി വീടില്ലാത്ത ഭൂരില്‍പക്ഷത്തിനു അനുകൂലമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ വീടില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടി വരും എന്നാണ് വിദഗ്ദ്ധരും വിലയിരുത്തുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: