ശ്രീലങ്കന്‍ പ്രസിഡന്റ് അടുത്ത വര്‍ഷം ജനുവരി 26ന് കൊല്ലപ്പെടും; രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനത്തില്‍ ജാഗ്രതയോടെ പോലീസ്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലാ സിരിസേന അടുത്ത വര്‍ഷം ജനുവരി 26ന് കൊല്ലപ്പെടുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച പ്രതി വിജിതാ റോഹാന വിജേമുനിയാണ് ജ്യോതിഷ പ്രവചനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് വഴിയാണ് മുന്‍ നാവിക ഉദ്യോഗസ്ഥന്റെ പ്രവചനം. തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതര്‍ പ്രവചനം ഗൗരവമായി എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് വിജേമുനിയുടെ വാദം. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡന്റിന് നേരത്തേയും വധഭീഷണി ഉള്ളതിനാല്‍ വിജേമുനിയുടെ പ്രവചനത്തെയും ക്രമിനല്‍ സംഘത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്.ആഭ്യന്തര യുദ്ധകാലത്തെ ഇന്ത്യന്‍ ഇടപെടലില്‍ 1987 ല്‍ ഇന്ത്യാ-ലങ്കന്‍ സമാധാന കരാറില്‍ ഒപ്പുവെയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു രാജീവ്ഗാന്ധിക്ക് നേരെ ആക്രമണം ഉണ്ടായത്. നേവല്‍ ഗാര്‍ഡ് ഓണര്‍ പരിശോധിക്കവേ വിജേമുനി തോക്കിന് അടിക്കുകയായിരുന്നു. എന്നാല്‍ തക്കസമയത്ത് ലങ്കയുടെ സൈനികരുടേയും ബോഡിഗാര്‍ഡുകളുടെയും ഇടപെടലിനെ തുടര്‍ന്ന് തലനാരിഴയ്ക്ക് രാജിവ് ഗാന്ധി ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഈ കേസില്‍ വിജേമുനിയെ ശിക്ഷിച്ചിരുന്നു.


എ എം

 

 

Share this news

Leave a Reply

%d bloggers like this: