മീത്ത് പ്രവാസി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നവവത്സരാഘോഷം

ട്രിം നാവനും പരിസര പ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയായ ‘മീത് പ്രവാസി മലയാളികള്‍’ ടെ അഭിമുഘ്യത്തില്‍ 29 -ാം തീയതി 3 മണി മുതല്‍ സെന്റ് ലോമന്‍സ് ചര്‍ച് ഹാളില്‍ വച്ച് നടത്തപെടുന്ന ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടികളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കുട്ടികളുടെയും മുതിര്‍ന്നവരെയുടെയും കലാപരിപാടികളും,ഗാനമേളയും,രസകരമായ സ്‌കിറ്റുകളും കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. പരിപാടിയുടെ സമാപനം ബെസ്റ് ലക്കി ഫാമിലിയെ തിരഞ്ഞെടുക്കുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതും ആയിരിക്കും. കൂടാതെ അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ വിഭവ സമൃദ്ധമായ ക്രിസ്മസ് ഫീസ്റ്റും ഉണ്ടായിരിക്കും.പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. അന്നേ ദിവസം സൗജന്യ കാര്‍ പാര്‍ക്കിംഗ് സ്വകാര്യം ഉണ്ടായിരിക്കുന്നത് ആണ് .

 
എല്‍ദോസ് സി ചെമ്മനം
0873172164

 

Share this news

Leave a Reply

%d bloggers like this: