കോര്‍ക്കില്‍ ഈ വര്‍ഷം ബസ് യാത്രക്കാര്‍ വര്‍ദ്ധിച്ചതായി ബസ് ഏറാന്‍

കോര്‍ക്ക്: കോര്‍ക്കില്‍ ബസ് യാത്രികരുടെ എണ്ണത്തില്‍ 6.6% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ബസ് ഏറാന്‍ അഭിപ്രായപ്പെടുന്നു. 2016-ല്‍ 770,000 അധിക യാത്രക്കാരെ ലഭിച്ചതായും കൂട്ടത്തില്‍ ബസ് റൂട്ടുകളും വര്‍ദ്ധിപ്പിച്ചതായുമാണ് ബസ് ഏറാന്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ സഹായത്തോടെ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാന്‍ സാധിച്ചതായും ബസ് ഓപ്പറേറ്റേഴ്സ് അറിയിക്കുന്നു. പ്രാദേശിക സാമ്പത്തിക മേഖലക്ക് 46 മില്യണ്‍ യൂറോ സംഭാവന നല്കുന്നതിനോടൊപ്പം 70 പുതിയ തൊഴില്‍ രംഗങ്ങള്‍ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതായും ബസ് എറാന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

എ.ടി.എ യുടെ സഹകരണത്തോടെ 4 ഡബിള്‍ ഡക്കര്‍ ബസുകളും, 16 മെഴ്‌സിഡസ് സിംഗിള്‍ ഡക്കര്‍ ബസുകളും കോര്‍ക്ക് സിറ്റിയിലിറക്കാന്‍ കഴിഞ്ഞു. 202 Knocknaheeny (apple)-city certre – Mahon റൂട്ടില്‍ മാഹോണ്‍ പോയിന്റ് ഷോപ്പിംഗ് സെന്റര്‍ വരെ യാത്ര നീട്ടിയത് യാത്രക്കാര്‍ വര്‍ദ്ധിക്കാന്‍ ഒരു കാരണമായതായി ബസ് സര്‍വീസുകള്‍ അവകാശപ്പെടുന്നു. 208 Curraheen – Bishoptown – City centre യാത്രകള്‍ ആഷ്മോണ്ടിലേക്കും, സില്‍വര്‍ സ്പ്രിങ്ങിലേക്കും വ്യാപിപ്പിച്ചത് യാത്രക്കാരുടെ എണ്ണത്തെ വര്‍ദ്ധിപ്പിച്ചു.

സിറ്റി സെന്റര്‍ സൗത്ത് മാള്‍ – മാഹോണ്‍ റൂട്ട് നീട്ടിയതും, എക്‌സ്പ്രസ്സ് സര്‍വീസുകള്‍ ആരംഭിച്ചതും യാത്ര സൗകര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കി. ഇത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിലും ഇത്തരത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് അധികൃതരുടെ അഭിപ്രായം.

എ എം

Share this news

Leave a Reply

%d bloggers like this: