കനിഷ്‌ക വിമാന ദുരന്തത്തിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്തു വന്നു

ഡബ്ലിന്‍: എയര്‍ ഇന്ത്യ കനിഷ്‌ക വിമാനം 1985-ല്‍ കോര്‍ക്കില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം ജൂണ്‍ 23-നു കോര്‍ക്ക് തീരത്തിനടുത്തു കടലില്‍ വീഴുകയായിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദികള്‍ ബോംബ് വെച്ചതിനെത്തുടര്‍ന്നാണ് വിമാനദുരന്തമുണ്ടായത്. ഇതിനെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചെലവ് ഇന്ത്യയോട് അയര്‍ലന്‍ഡ് ചോദിച്ചു വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.  ദുരന്ത നിവാരണ തുക അയര്‍ലന്‍ഡ് ചോദിച്ചുവാങ്ങിയതായി ‘ദി സ്റ്റേറ്റ് മാല്‍’ പത്രം അക്കാലത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷിപ്പ് പെട്രോളിംഗ് ഇനത്തില്‍ 79,877.48 പൗണ്ട്, 12 ദിവസത്തെ ദുരന്താശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിച്ച ഇന്ധന തുക 22000 പൗണ്ട് തുടങ്ങിയവ അയര്‍ലന്‍ഡ് വഹിച്ചതായാണ് രേഖകള്‍. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഇനത്തില്‍ ചെലവായ 15,273 പൗണ്ട് ആവശ്യപ്പെട്ട് ഐറിഷ് നാവിഗേഷന്‍ സര്‍വീസ് ഓഫീസില്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയച്ചിരുന്നു. ആവശ്യപ്പെട്ട തുക ഇന്ത്യ കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അക്കാലത്തു സ്ഥിതീകരിച്ചിരുന്നു.

ഇന്ത്യക്കാരോട് മനുഷ്യത്വരഹിതമായ ഇടപെടലാണ് ദുരന്തത്തെത്തുടര്‍ന്നു അയര്‍ലന്‍ഡ് നടത്തിയിരുന്നതെന്നാണ് പരാമര്‍ശം. കൂടാതെ അപകടത്തിന് ശേഷം മരിച്ചവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു വിമാനം തകര്‍ന്നു വീണ സ്ഥലത്തു ബലിതര്‍പ്പണം നടത്താന്‍ ഐറിഷ് ബോട്ടുകള്‍ അനുവദിച്ചില്ലെന്നും പറയപ്പെടുന്നു. സ്വന്തം രാജ്യത്തു വെച്ച് അപകടമുണ്ടായപ്പോള്‍ അയര്‍ലന്‍ഡ് ഇന്ത്യയോട് വിവേച പൂര്‍ണമായാണ് ഇടപെടലുകള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്.

Share this news

Leave a Reply

%d bloggers like this: