ജോലിക്കിടെ സംഭവിച്ച മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോര്‍ക്കില്‍ നിന്ന്

കോര്‍ക്ക്: 2016-ല്‍ അയര്‍ലണ്ടില്‍ ജോലിയുമായി ബന്ധപ്പെട്ട മരണപ്പെട്ടവരുടെ റിപ്പോര്‍ട്ട് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി പുറത്തു വിട്ടു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോര്‍ക്കില്‍ നിന്നുമാണ്. കോര്‍ക്കില്‍ ആകെ 8 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 4 എണ്ണം വീതം കെറി, മീത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ്. 2015-ല്‍ ജോലി അപകടങ്ങളില്‍പ്പെട്ട 56 ജീവനുകള്‍ നഷ്ടമായപ്പോള്‍, 2016-ല്‍ 44 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇത്തരം മരണങ്ങളില്‍ കൂടുതലും സംഭവിച്ചത് കൃഷി പണിക്കര്‍ക്കിടയിലാണ്. 2016-ല്‍ 21 മരണങ്ങള്‍ കൃഷിപ്പണിക്കിടെ സംഭവിച്ചതില്‍ 65 വയസ്സിനു മുകളില്‍ ഉള്ള 9 പുരുഷന്മാരും ഉള്‍പ്പെടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മരിച്ചവരുടെ എണ്ണം 2015-ല്‍ 11 പേര്‍ ആയിരുന്നത് 2016-ല്‍ 9-ല്‍ എത്തി മരണ നിരക്ക് കുറയുകയായിരുന്നു.

മീന്‍പിടുത്ത മേഖലയില്‍ മരണ സംഖ്യാ 3 എണ്ണമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ മേഖലകളില്‍ സംഭവിച്ച മരണങ്ങളില്‍ 30 എണ്ണം 25 മുതല്‍ 65 വയസു വരെയുള്ള പുരുഷന്മാരിലാണ്. ജോലിക്കിടയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കുറവ് രേഖപ്പെടുത്തിയത് ശുഭ സൂചനയാണെന്ന് എച്ച്. എസ്. എ ചീഫ് എക്‌സിക്യു്റ്റിവ് മാര്‍ട്ടിന്‍ ഓ ഹലോറന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: