ക്രിസ്തുമസ് ആഘോഷത്തിന് നിലവാരമില്ലാത്ത കാറ്ററിംഗ് ; വീണ്ടും ഭക്ഷ്യ വിഷബാധ

ഡബ്ലിന്‍: പോയ വര്‍ഷങ്ങളില്‍ നിലവാരമില്ലാത്ത കാറ്ററിംഗ് സര്‍വ്വീസുകളുടെ സേവനം ഉപയോഗിച്ചതിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ ബാധിച്ച വാര്‍ത്തകള്‍ നാമറിഞ്ഞതാണ്. അക്കഥയിലേക്ക് തുടര്‍ച്ചയെന്നോണം മണ്‍സ്റ്റര്‍ മേഖലയില്‍ നിന്നും വീണ്ടും നിലവാരമില്ലാത്ത ഭക്ഷണം കഴിച്ചതിലൂടെ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ക്രിസ്തുമസ് ആഘോഷ രാവില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നുമാണ് വിഷബാധ ഉണ്ടായതെന്ന് കരുതപ്പെടുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത ഏതാനും ചിലര്‍ക്കാണ് വയറിളക്കം ഉള്‍പ്പെടെയുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്.

ഭക്ഷണ നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ മൂലമോ, ശീതീകരണ സംവിധാനത്തിലെയോ വിതരണത്തിലെയോ പോരായ്മകള്‍ മൂലം ഏതേലും വിധത്തിലുള്ള വിഷബാധകള്‍ ഉണ്ടായാല്‍ ഭക്ഷണം ഓര്‍ഡര്‍ നല്‍കിയവര്‍ക്കും, വിതരണം ചെയ്തവര്‍ക്കും നിയമപരമായ ഒരു സംരക്ഷണവും കാറ്ററിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ ലഭ്യമല്ല എന്നുള്ള കാര്യം ജനം വീണ്ടും വിസ്മരിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

Related News

സ്വകാര്യ ചടങ്ങില്‍ ഭക്ഷ്യവിഷബാധ മലയാളികള്‍ ജി.പിയുടെ സഹായം തേടി

Share this news

Leave a Reply

%d bloggers like this: