ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേര് ‘അല്‍ടബ’ എന്നു മാറുന്നു.

ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേര് ‘അല്‍ടബ’ എന്നു മാറുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ ബിസിനസുകള്‍ ടെലികോം കമ്പനി വെരിസോണ്‍ ഏറ്റെടുത്ത്തോടെയാണിത്. യാഹൂ തന്നെയാണ് ഇക്കാര്യം അദ്യോഗികമായി തിങ്കളാഴ്ച്ച ലോകത്തെ അറിയിച്ചത്. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ-മെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു.

പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്‌സും സ്ഥാനമൊഴിയുമെന്ന് യാഹൂ അറിയിച്ചു. എറിക് ബ്രാന്‍ഡ് പുതിയ കമ്പനിയുടെ ചെയര്‍മാനായിരിക്കും.

ലോകത്തിന്റെ മുന്നിലേക്ക് ഇന്റര്‍നെറ്റിന്റെ വാതില്‍ ആദ്യമായി തുറന്ന് വെച്ചത് യാഹൂവാണ്. 1994ല്‍ സ്റ്റാന്‍ഫോര്‍ഡ് വിദ്യാര്‍ത്ഥികളായ ജെറി യാങ്, ഡേവിഡ് ഫെലോ എന്നിവര്‍ ചേര്‍ന്നാണ് യാഹൂവിന് തുടക്കമിട്ടത്.
എ എം

 

Share this news

Leave a Reply

%d bloggers like this: