ബ്രക്‌സിറ്റിനെ പിന്തുണച്ച് ഡോണള്‍ഡ് ട്രംപ്; ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറെന്നും പ്രഖ്യാപനം

യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരുന്നതില്‍ ബ്രിട്ടന്‍ സമയോചിതമായ മിടുക്കുകാട്ടിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും മഹത്തായ കാര്യമെന്നു ട്രംപ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്, ജര്‍മന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ പ്രസിഡന്റായി അധികാരമേറ്റാലുടന്‍തന്നെ ബ്രിട്ടനുമായി പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതിനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്നാല്‍ വ്യാപാര ഉടമ്ബടികളില്‍ ബ്രിട്ടന്റെ സ്ഥാനം ഏറ്റവും പിന്നിലായിരിക്കും എന്നായിരുന്നു ബരാക് ഒബാമയുടെ നിലപാട്.

ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലിന്റെയും നാറ്റോയുടെയും കുടിയേറ്റ നയങ്ങളെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. തെറ്റായ നടപടികളാണ് ഇവര്‍ ഇരുകൂട്ടരും സ്വീകരിക്കുന്നതെന്നും ട്രംപിന്റെ അഭിപ്രായപ്പെട്ടു.

വ്യാപാര ഉടമ്ബടികളില്‍ ബ്രിട്ടന്റെ സ്ഥാനം പിന്നില്‍തന്നെ ആയിരിക്കുമോ എന്ന ചോദ്യത്തിന് ബ്രിട്ടനെ പുകഴ്ത്തിയുള്ള മറുപടിയാണ് ട്രംപ് നല്‍കിയത്. എല്ലാവരും വിചാരിച്ചത് ബ്രെക്‌സിറ്റ് ഭ്രാന്തമായ ആശയമാണെന്നാണ് എന്നാല്‍ ബ്രെക്‌സിറ്റ് സംഭവിക്കുമെന്നും അല്ല, സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

രാജ്യങ്ങള്‍ എല്ലാം സ്വന്തം നിലനില്‍പ്പും അസ്ഥിത്വവും ആഗ്രഹിക്കുന്നുണ്ട്. ബ്രിട്ടന്‍ അവരുടേതായ വ്യക്തിത്വം ആഗ്രഹിക്കുന്നു. ബ്രെക്‌സിറ്റ് സംഭവിച്ചില്ലായിരുന്നെങ്കില്‍ യൂറോപ്പിലേക്കു കുടിയേറിയ അഭയാര്‍ഥികളെയെല്ലാം ബ്രിട്ടന്‍ ഏറ്റെടുക്കേണ്ടിവരുമായിരുന്നു എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ജര്‍മന്‍ ചാന്‍സിലര്‍ മെര്‍ക്കലിന്റെ കുടിയേറ്റ നയങ്ങള്‍ വലിയ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. മെര്‍ക്കലിനെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെയും വിശ്വസിച്ചുകൊണ്ടാണു തന്റെ തുടക്കമെന്നും ഇത് എത്രകാലം പോകുമെന്നു നോക്കാമെന്നും പറഞ്ഞായിരുന്നു ട്രംപ് അഭിമുഖം അവസാനിപ്പിച്ചത്.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: