കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ആഴക്കടലിലെ തിരച്ചിലാണ് അവസാനിപ്പിച്ചത്. വിമാനം കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയുടെയും മലേഷ്യയുടെയും സംയുക്ത സംഘമാണ് വിമാനത്തിനായി തിരച്ചില്‍ നടത്തിയിരുന്നത്.

ആഴക്കടലില് 120,000 ചതുരശ്ര കിലോമീറ്ററിലാണ് ഇതുവരെ തിരച്ചില്‍ നടത്തിയത്. എന്നിട്ടും വിമാനത്തിന്റെ ഒരു സൂചന പോലും ലഭിച്ചില്ലെന്ന് സംഘം വെളിപ്പെടുത്തി. ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയും വിദഗ്ധരുടെ മേല്‌നോട്ടത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് 25000 കിലോമീറ്ററില്‍ തിരച്ചില്‍ മാറ്റാന്‍ നിര്‍ദ്ദേശശമുണ്ടായിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ സര്ക്കാര്‍ ഇത് വേണ്ടന്ന് വയ്ക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്ക് പുറമെ ചൈനയും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. പുതിയ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഉടന്‍ തിരച്ചില്‍ നിര്‍ത്തുമെന്ന് സംഘം വ്യക്തമാക്കിയിരുന്നു. തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചതോടെ മലേഷ്യന്‍ വിമാനം എവിടെ മറഞ്ഞുവെന്നത് ഉത്തരമില്ലാത്ത ദുരൂഹതയായി അവസാനിക്കാനാണ് സാധ്യത. 2014 മാര്‍ച്ച് 8ന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമദ്ധേയാണ് എം.എച്ച് 370 വിമാനം കാണാതായത്. വിമാനത്തില്‍ ഇന്ത്യക്കാരടക്കം 239 പേരുണ്ടായിരുന്നു.

 

https://youtu.be/QV0YNjIi1R0
എ എം

 

Share this news

Leave a Reply

%d bloggers like this: