കാണ്‍പുര്‍ ട്രെയിന്‍ അപകടം ഭീകരാക്രമണമെന്നു സൂചന

പാറ്റ്‌ന: കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം ഭീകരാക്രമണമെന്ന് വെളിപ്പെടുത്തല്‍. അപകടം അട്ടിമറി ശ്രമമാണെന്നും ഐഎസ്ഐ ആണ് ആക്രമണത്തിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ പൊലീസാണ് പുതി വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

അട്ടിമറിയില്‍ പങ്കുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. പാളത്തില്‍ ബോംബ് വയ്ക്കാന്‍ പാക് ഭീകരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചുവെന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ട്രെയിന്‍ അട്ടിമറിക്കാന്‍ പാക് ചാര സംഘടന ഐഎസ്ഐ പണം നല്‍കിയെന്നും നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും പിടിയിലായ ആള്‍ പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ നവംബര്‍ 20നായിരുന്നു 150 ഓളം യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം. ഇന്‍ഡോര്‍-പാട്‌ന എക്‌സപ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. കാണ്‍പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: