ദ്രോഗഡ മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

ദ്രോഗഡ മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സരാഘോഷവും ജനുവരി 7 ന് ദ്രോഗഡ ബാര്‍ബിക്കന്‍ സെന്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച 8 മുതല്‍ 15 വയസു വരെയുള്ള കുട്ടികളുടെ ക്വിസ് മത്സരത്തില്‍ കെവിന്‍ സില്‍വസ്റ്ററും ആഷിക് അലക്‌സും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി . ഇവര്‍ക്ക് മെറിന്‍ ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫിയും യഥാക്രമം 51, 31 യൂറോ കാഷ് പ്രൈസും വിതരണം ചെയ്തു.ഡബ്ലിന്‍ ആലാപ് മ്യൂസിക്കിന്റെ ഗാനമേളയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ക്രിസ്തുമസ് വിരുന്നും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. പ്രസിഡന്റ് എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സെക്രട്ടറി ഉണ്ണിക്രിഷ്ണന്‍ നായര്‍ സ്വാഗതവും ജോ.സെക്രട്ടറി സില്‍വസ്റ്റര്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി.പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങള്‍ വിതരണം ചെയ്തു.  

https://www.youtube.com/watch?v=LEGQFiYfjw0&t=8s

 

Share this news

Leave a Reply

%d bloggers like this: