ഒബാമ ക്ഷണിക്കുന്നു, വൈറ്റ് ഹൗസിലെ കാഴ്ചകള്‍ കാണാന്‍; 360 ഡിഗ്രി വീഡിയോ

അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പടിയിറങ്ങി ഔദ്യോഗികവസതിയില്‍ വിടപറയാനൊരുങ്ങുന്ന ബരാക് ഒബാമയും ഭാര്യ മിഷേലും വൈറ്റ് ഹൗസിലെ കാഴ്ചകള്‍ നിങ്ങളെ ക്ഷണിക്കുകയാണ്. വൈറ്റ് ഹൗസിന്റെ വിര്‍ച്വല്‍ റിയാലിറ്റി കാഴ്ചകളാണ് ചരിത്രത്തിലാദ്യമായി ഒബാമ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.


ഒക്യുലസ് സ്റ്റുഡിയോയുമായി സഹകരിച്ചാണ് ഓവല്‍ ഓഫിസ്, റോസ് ഗാര്‍ഡന്‍, പ്രസിഡന്റിന്റെ സ്വകാര്യ ഓഫിസ് തുടങ്ങി അമേരിക്കക്കാര്‍ പോലും ഇതുവരെ കണ്ടിട്ടില്ലാത്ത അകത്തളക്കാഴ്ചകളിലേക്കാണ് ഒബാമയും മിഷേലും നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ താമസത്തിനിടയിലുള്ള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും ഇവര്‍ പങ്കുവയ്ക്കുന്നു.

-എം.എന്‍-

Share this news

Leave a Reply

%d bloggers like this: