ജെല്ലിക്കെട്ട്: പ്രതിഷേധം രൂക്ഷമാകുന്നു; മറീന ബീച്ചില്‍ ലാത്തിച്ചാര്‍ജ്

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. മറീന ബീച്ചില്‍ ജെല്ലിക്കെട്ടിന് അനുമതി വേണമെന്ന ആവശ്യവുമായി ഒത്തു ചേര്‍ന്നവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് രംഗത്തുണ്ട്. യുവാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി മറീന ബീച്ചിലെത്തി.

തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ 31 കോളേജുകള്‍ക്ക് നാളെ മുതല്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതിനിടെ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട

-എം.എന്‍-

Share this news

Leave a Reply

%d bloggers like this: