വികസന കുതിപ്പിന് തയ്യാറെടുത്ത് അയര്‍ലണ്ടിലെ ഗ്രാമീണ മേഖല: തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു.

ഡബ്ലിന്‍: ഗ്രാമീണ മേഖല വികസന പാതയിലെത്തുമ്പോള്‍ അയര്‍ലണ്ടില്‍ 135,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഐറിഷ് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഗ്രാമീണ അയര്‍ലണ്ടിനെ ചെറു പട്ടങ്ങങ്ങളുമായി ബന്ധിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന 600-ല്‍ പരം ഗ്രാമ-പട്ടണ പ്രദേശങ്ങളില്‍ റസിഡന്‍ഷ്യല്‍ സംവിധാനം ശക്തമാക്കി അടിസ്ഥാന വികസന സൗകര്യങ്ങള്‍ ലഭ്യമാക്കും.

പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി ബിസിനസ് സംരംഭങ്ങളും ആരംഭിക്കും. ഗ്രാമീണ സമൂഹത്തിന് തൊഴില്‍ മേഖലയില്‍ നൈപുണ്യം വളര്‍ത്തിയെടുക്കുന്ന പദ്ധതികളും ഇതിനോടൊപ്പം ആരംഭിക്കും. ഗ്രാമീണ-ചെറു നഗര വികസന ലക്ഷ്യത്തിന് 60 മില്യണ്‍ യൂറോയും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ 50 മില്യണ്‍ യൂറോയും നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതായി ഗ്രാമീണ വകുപ്പ് മന്ത്രി ഹീതര്‍ ഹാഫ്റി വ്യക്തമാക്കി. ഈ പദ്ധതിയില്‍ 40% വിദേശ നിക്ഷേപവും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

പടിഞ്ഞാറന്‍ കടല്‍ പാതയില്‍ ‘അറ്റ്‌ലാന്റിക് എക്കണോമിക് കോറിഡോര്‍ പദ്ധതിയും’ ഉടന്‍ ആരംഭിക്കും. ഇതോടെ അയര്‍ലന്‍ഡില്‍ ഭവന-തൊഴില്‍ മേഖലയിലെ പ്രതിസന്ധികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഐറിഷ് സര്‍ക്കാര്‍.

Share this news

Leave a Reply

%d bloggers like this: