കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ക്രിസ്ത്യാനികള്‍ക്ക് പ്രഥമ പരിഗണന

രാജ്യത്തെ ഇസ്ലാമിക ഭീകരവാദം തടയാന്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ്. അതേസമയം അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ട്രംപ് പറഞ്ഞു.

ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തേക്ക് വിസ നല്‍കില്ലെന്ന് ട്രംപ് അറിയിച്ചു. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ രാജ്യങ്ങളാണിവ. അമേരിക്കയുടെ അഭയാര്‍ത്ഥി പുനരധിവാസ പാക്കേജും ട്രംപ് മരവിപ്പിച്ചിട്ടുണ്ട്.
‘വേള്‍ഡ് ട്രേഡ് ആക്രമണ സംഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഞങ്ങളൊരിക്കലും മറക്കില്ല.

പെന്റഗണില്‍ ജീവന്‍ നഷ്ടപ്പെട്ടവരേയും മറക്കാന്‍ കഴിയില്ല. വാക്കുകള്‍ കൊണ്ട് മാത്രമല്ല നടപടികള്‍ കൊണ്ടും ഞങ്ങള്‍ അവരോട് ആദരവ് കാണിക്കും. അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.’-ട്രംപ് പറയുന്നു. ‘പ്രൊട്ടക്ഷന്‍ ഓഫ് ദി നേഷന്‍ ഫ്രം ഫോറിന്‍ ടെററിസ്റ്റ് എന്‍ട്രി ഇന്‍ടു ദി യുഎസ്’ എന്ന പേരിലാണ് ഉത്തരവ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷവും രാജ്യത്തേക്കുള്ള തീവ്രവാദികളുടെ പ്രവേശനം തടയാന്‍ മുന്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ ട്രംപ് കുറ്റപ്പെടുത്തി.

സിറിയിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ പലായനം ചെയ്ത സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുകയെന്നും ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ട് ട്രംപ് അറിയിച്ചു. ”ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മാര്‍ഗമാണിത്. അത്തരക്കാരെ ആവശ്യമില്ലെന്നും അമേരിക്കയെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും” ട്രംപ് പറഞ്ഞു.
എ എം

 

Share this news

Leave a Reply

%d bloggers like this: