ശ്വാസകോശം ഇല്ലാതെ ആറ് ദിവസം ജീവിച്ച കനേഡിയന്‍ വനിത അത്ഭുതമാകുന്നു

ശ്വാസകോശമില്ലാതെ ആറ് ദിവസം അതിജീവിച്ച വനിത അത്ഭുതമാകുന്നു. മെലീസ ബെനോയിറ്റ് എന്ന കനേഡിയന്‍ വനിതയാണ് വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുന്നത്. ആറ് ദിവസം കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്താലാണ് മെലീസയുടെ ജീവന്‍ നിലനിറുത്തിയത്. തന്റെ രണ്ടു വയസുകാരി മകള്‍ക്കൊപ്പമാണ് ആറ് ദിവസവും മെലീസ കഴിഞ്ഞുകൂടിയത്.

ചെറുപ്പം മുതല്‍ തന്നെ ശ്വാസകോശ സംബന്ധിയായ രോഗങ്ങളാല്‍ അസ്വസ്ഥതതയിലാരുന്നു മെലീസ. പിന്നീട് ശ്വസനത്തിന് തടസ്സം നേരിട്ടപ്പോള്‍ ശ്വാസകോശം മാറ്റിവെക്കല്‍ മാത്രമായി ഏക പോംവഴി. എന്നാല്‍ അനുയോജ്യമായ ദാതാവിനെ ലഭിക്കാന്‍ ഏറെ വൈകി. അതിനാല്‍ ശസ്്ത്രക്രിയയും നീണ്ടുപോയി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മെലീസയുടെ നില വീണ്ടും വഷളായി.
പിന്നെ കൃത്രിമ ശ്വസന ഉപകരണങ്ങളുടെ സഹായത്തോടെ ആറ് ദിവസം പിന്നിട്ടു. പിന്നീട് അനുയോജ്യമായ ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. അതിസങ്കീ്ര്ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ മെലീസയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

https://youtu.be/_9YH1w4JBNU

 
എ എം

 

Share this news

Leave a Reply

%d bloggers like this: