ഡബ്ലിനിലെ വാടകവീടുകള്‍ ക്യാമ്പുകളേക്കാള്‍ ദുരിത പൂര്‍ണ്ണം, വാടക ഇനത്തില്‍ വമ്പന്‍ കൊള്ള

 

ഡബ്ലിന്‍:ഡബ്ലിനിലെ വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്ക് ചാകരയാണ്.എന്നാല്‍ മിക്ക വീടുകളും നിരവധി ഒറ്റമുറി വീടുകളായി രൂപാന്തരപ്പെട്ടിരിക്കുകയാണന്ന് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇതിന്റെ വാടകക്കാര്‍ പലരും ഉടമയ്ക്ക് കയ്യില്‍ വാടക കൊടുക്കുന്നവരാണ് എന്നതിനാല്‍ ഉടമയ്ക്ക് ഒരോ മുറിക്കും ലഭിക്കുന്ന വരുമാനം കണക്കില്‍ പെടുത്തേണ്ടതില്ല.

ഇതേ സമയം ഒറ്റമുറിയില്‍ കിടപ്പും അടുക്കളയും ആക്കിയതോടെ വാടകയില്‍ അല്‍പം ആശ്വാസം കിട്ടുമല്ലോ എന്നതാണ് വിദ്യാര്‍ത്ഥികളും ദമ്പതികളും മാത്രമുള്ളവര്‍ക്ക് ഇത്തരം ”വീടുകള്‍” സങ്കേതങ്ങ:ളാകുന്നത്. എന്നാല്‍ ഒരു വീട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് പലപ്പോഴും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് വഴിവയ്ക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ പോലുമില്ലാത്ത ഒറ്റമുറികളാണ് പല ”വീടുകളും”മെത്രേ.

ഇത്തരത്തില്‍ ഒരു വീട്ടില്‍ താമസിക്കുന്നത് 40 ഓളം ആളുകളാണന്ന് ഉടമയോട് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ , താന്‍ ചെയ്തതിനെ ന്യായീകരിക്കുകയാണ് ഇദ്ദേഹം. സ്‌കൂളില്‍ പോകുന്ന 40 കുട്ടികള്‍ തനിക്ക് ഉണ്ടെങ്കില്‍ എന്തു ചെയ്യും എന്ന മറു ചോദ്യമാണ് ഈ ഇനത്തില്‍ 12000 മാസ വാടക ലഭിക്കുന്ന ഉടമയുടേത്. എന്നാല്‍ ഇദ്ദേഹത്തിന് ഇതിനോടകം തന്നെ ഡബ്ലിന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി നോട്ടീസ് നല്‍കി കഴിഞ്ഞു.

ഇതേ സമയം അധികൃതരുടെ കണ്ണില്‍ പെടാത്തതോ അജ്ഞത നടിക്കുന്നതോ ആയ ആയിരിക്കണക്കിന് വീടുകളാണ് ഡബ്ലിന്‍ നഗരത്തില്‍ ഉള്ളതെന്നാണ് ഇവിടെ താമസിക്കുന്നവരുടെ സാക്ഷ്യപ്പെടുത്തല്‍. എന്നാല്‍ ഈ വീടുകള്‍ മിക്കതും മരണ കെണി തന്നെയാണന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തപ്പെട്ടതോടെ നടപടികള്‍ എടുക്കുവാന്‍ സിറ്റി കൗണ്‍സില്‍ അധികൃതര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: