അയര്‍ലന്‍ഡ് നഴ്‌സുമാരുടെ ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കി. തട്ടിപ്പുകള്‍ക്ക് ഇരകള്‍ മലയാളികള്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡ് കണ്ട ഏറ്റവും വലിയ നഴ്‌സിങ്ങ് തട്ടിപ്പുകള്‍ പുറത്ത് വരുന്നു.സമീപ കാലത്ത് രാജ്യത്ത് എത്തിയ നിരവധി മലയാളി നഴ്‌സുമാരുടെ ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കിയതിനെ തുടര്‍ന്ന് നഴ്‌സിങ്ങ് പിന്‍ നമ്പറുകള്‍ ലഭിക്കാതായി.

ഇതിനോടകം തന്നെ 17 ല്‍ അധികം മലയാളി നഴ്‌സുമാരാണ് രാജ്യത്ത് എത്തിയ ശേഷം ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദാക്കിയതിനെ തുടര്‍ന്ന് തിര്‍കെ പോയതെന്നാണ് വിവരം.എന്നാല്‍ ഇവര്‍ക്ക് നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയെങ്കിലും വീണ്ടും ഇംഗ്ലീഷ് പരീക്ഷക്ക്ഇരിക്കണമെന്ന് നിബന്ധന വച്ചതോടെ ഇവരില്‍ പലരും ഇതിനു തുനിയാതെ മടങ്ങുകയായിരുന്നുവെത്രേ.എന്നാല്‍ വിസാ കാലാവധി കഴിയുന്നതു വരെ ഇവിടെ കെയര്‍ അസ്സിസ്റ്റന്റായി ജോലി ചെയ്തു നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നവരും ഉണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് നഴ്‌സിങ്ങ് ഹോമുകള്‍ പണവും ടിക്കറ്റും നല്‍കി കേരളത്തില്‍ നിന്നും ന്‌ഴ്‌സുമാരെ ഇവിടെ എത്തിക്കുവാന്‍ തയ്യാറയതോടെ നൂറ് കണക്കിന് മലയാളികള്‍ ഇവിടേ എത്തി.എന്നാല്‍ ഈ തട്ടിപ്പുകള്‍ക്ക് ഒത്താശ നല്‍കിയതെന്ന് കരുതുന്ന ചിലര്‍ ഇപ്പോഴും സജീവമാണെന്നും പറയപ്പെടുന്നുണ്ട്.ഈ സംഭവങ്ങള്‍ കേരളത്തില്‍ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇവര്‍ക്ക് ഇപ്പോഴും ചാകരയാണത്രേ. എന്നാല്‍ ചില ഏജസികള്‍ വഴി എത്തിയവരാണ് കൂടുതലും അയോഗരാക്കപ്പെട്ടതെങ്കിലുംനിരപരാധികളും ഇത്തരത്തില്‍ കുടുങ്ങിയതോടെ പ്രശനം രൂക്ഷമായിരിക്കുകയാണ്. സാധാരണ കുടുംബങ്ങളില്‍ നിന്ന് എത്തിയ ഇവര്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഐ എ എല്‍ ടി എസ് പരീക്ഷ പാസായാണ് എത്തിയതെന്ന് ഇവര്‍ ആണയിടുന്നുണ്ട്.
ഇതേ സമയം ബ്രിട്ടീഷ് കൗണ്‍സില്‍ ഇതിനോടകം തന്നെ 197 പേരുടെ ഇംഗ്ലീഷ് പരീക്ഷാ യോഗ്യത റദ്ദാക്കിയതായാണ് അധികൃതരെ വിവരം അറിയിച്ചിട്ടുള്ളത്.ഇതില്‍ 142 പേരും അയര്‍ലന്‍ഡ് നഴ്‌സിങ്ങ് ബോര്‍ഡിലാണ് റജിസ്‌ട്രേഷനായി അപേക്ഷിച്ചിട്ടുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിനോടകം തന്നെ നിരവധി നഴ്‌സുമാരെ ബോര്‍ഡിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തി.ഇവരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്തതായി നഴ്‌സിങ്ങ് ബോര്‍ഡിന്റെ അറിയിച്ച ബ്രിട്ടീഷ് കൗണ്‍സിലിന്റെ നടപടിയുടെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.എന്നാല്‍ ഇത്തരത്തില്‍ പരീക്ഷാ ഫലം റദ്ദ് ചെയ്ത നഴ്‌സുമാര്‍ക്ക് 3 പ്രാവശ്യം സൗജന്യമായി വീണ്ടും പരീക്ഷ എഴുതാന്‍ ബ്രിടീഷ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി നഴ്‌സിങ്ങ് ഹോമുകളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ നഴ്‌സിങ്ങ് ബോര്‍ഡില്‍ നിന്ന് എത്തി കഴിഞ്ഞതായാണ് വിവരം. എന്നാല്‍ ഇത്തരം നഴ്‌സിങ്ങ് ഹോമുകള്‍ ഏജന്റുമാരുമായി ബന്ധപ്പെടുമ്പോള്‍ പുതിയ നഴ്‌സിനെ തരാം എന്ന് പറഞ്ഞ് ഒഴിയുകയാണത്രേ. എന്നാല്‍ പണം കൊടുത്ത് ഇംഗ്ലീഷ് പരീക്ഷ പാസാകാന്‍ സഹായിച്ചവരോ അതുമായി ബന്ധപ്പെട്ടവരോ വഴി വന്നതിനാല്‍ പെരുവഴിയിലാക്കപ്പെട്ട യോഗ്യരായ നഴ്‌സുമാര്‍ എതു ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്.
നാളെ- ബ്രീട്ടീഷ് കൗണ്‍സിലിന്റെ നടപടി നിയമപരമോ??

Share this news

Leave a Reply

%d bloggers like this: