ഡബ്ലിനില്‍ റിക്രൂട്ട്‌മെന്റ് കമ്പനി 500 ജീവനക്കാരെ നിയമിച്ചേക്കും.

 

ഡബ്ലിന്‍:അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളെ തുടര്‍ന്ന് കാര്‍മേഘം മൂടുന്ന അയര്‍ലന്‍ഡ് തൊഴില്‍ മേഖലയ്ക്ക് ആശ്വാസമായി ഡബ്ലിനില്‍ 500 തൊഴില്‍ അവസരങ്ങള്‍ ഉണ്ടായേക്കും. ഇന്‍ഡീഡ് എന്ന സ്ഥാപനം ആണ് ഡബ്ലിനില്‍ ഈ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഹെഡ് ക്വാട്ടര്‍ ഡബ്ലിനില്‍ ആണ്.

ഇതിനോടകം തന്നെ സ്ഥാപനം വില്‍പന, ക്ലയിന്റ് സേവങ്ങള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്.28 ഭാഷകളിലായ 60 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഏകദേശം 200 ദശലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റ് കമ്പനിയാണ്.

Share this news

Leave a Reply

%d bloggers like this: