മദ്യപിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയമം പാസാക്കി

ഡബ്ലിന്‍: അയര്‍ലന്‍ഡ് റോഡുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വാഹന അപകടങ്ങളില്‍ ഏറിയ പങ്കും സംഭാവന ചെയ്യുന്ന കുടിയന്‍ ഡ്രൈവര്‍മാരെ വരുതിയിലാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ലിന് ഐറിഷ് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ ലഭിച്ചു. രാജ്യത്ത് നിലവിലുള്ള ഡ്രൈവിങ് നിയമം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താത്ത സഹചാരിയത്തിലാണ് പുതിയ നിയമം നടപ്പില്‍ വരുത്തുന്നത്. ശിക്ഷ കഠിനമായാല്‍ റോഡ് നിയമങ്ങള്‍ കൃത്യമായി അനുസരിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുമെന്ന ട്രാന്‍സ്പോര്‍ട്ട് സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ബില്‍.

മദ്യപാനികളായ ഡ്രൈവര്‍മാര്‍ ആദ്യമായി പിടിക്കപ്പെടുമ്പോള്‍ ഈടാക്കിയിരുന്ന നിശ്ചിത ഫൈനും, മൂന്ന് പെനാലിറ്റി പോയിന്റുകള്‍ മറികടക്കുക എന്ന ശിക്ഷാ രീതിയിലും  ചില ഭേദഗതികള്‍ കൊണ്ടുവന്ന ഈ ബില്ല് ഗതാഗത മന്ത്രി ഷെയ്ന്‍ റോസിന്റെ പ്രതേക താത്പര്യര്‍ത്ഥമാണ് മന്ത്രിസഭ പാസാക്കിയത്. റോഡ് ട്രാഫിക് (ഫിക്‌സഡ് പെനാലിറ്റി-ഡ്രിങ്ക് ഡ്രൈവിംഗ്) ബില്‍ 2017 അനുസരിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ഫൈനും, മൂന്നുമാസത്തേക്ക് ഡ്രൈവിങ്ങില്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത നിയമത്തിലൂടെ മദ്യപാനികളെ റോഡില്‍ നിലക്ക് നിര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി.

Share this news

Leave a Reply

%d bloggers like this: