വിമാനത്തിനുള്ളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നതിന്റെ കാരണം ഇതാണ്

വിമാനയാത്രക്കാരോട് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ എയര്‍ഹോസ്റ്റസുമാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. പ്രത്യേകിച്ച് ടേക്ക് ഓഫ്, ലാന്റിംഗ് സമയത്ത്. ഇത് ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കാറുണ്ടെങ്കിലും ഇതിനു പുറകിലെ കാരണത്തെക്കുറിച്ചറിഞ്ഞാല്‍ ഇതു മാറും.ഇതെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിശദീകരിയ്ക്കുന്നുണ്ട്, തികച്ചും ടെക്നിക്കലായ കാരണങ്ങള്‍.

ഫോണുകളില്‍ നിന്നും റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. ഫോണുകളില്‍ നിന്നും മാത്രമല്ല, എല്ലാ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ഇതുണ്ട്. വിമാനത്തിനുള്ളില്‍ ഫോണ്‍ ഓണാക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തരംഗങ്ങള്‍ തടസപ്പെടും. ഇതുവഴി പൈലറ്റും കണ്‍ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യും. ഇത് വിമാനാപടകടങ്ങള്‍ക്കു വഴി വയ്ക്കും.

വിമാനത്തിനുള്ളിലെ റേഡിയോ സംവിധാനത്തേയും ഇത്തരം വികിരണങ്ങള്‍ തടസപ്പെടുത്തും. ഇത് വിമാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം വരുത്തുകയും ചെയ്യും.

വിമാനങ്ങളില്‍ വൈഫൈ സംവിധാനങ്ങള്‍ അനുവദിയ്ക്കാത്തതിന്റെ കാരണവും സുരക്ഷാകാരണങ്ങളാല്‍ തന്നെയാണ്. വിമാനം താഴെയിരുന്നുതന്നെ ഹാക്ക് ചെയ്ത് അപകടങ്ങള്‍ സൃഷ്ടിയ്ക്കാന്‍ വൈഫൈ സംവിധാനം കാരണമാകുമെന്ന ഭയത്താല്‍. എന്നാല്‍ ഇപ്പോള്‍ വിമാനങ്ങളില്‍ ഈ സൗകര്യം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫ്ളൈറ്റ് മോഡിലേയ്ക്കു മാറ്റി ഉപയോഗിയ്ക്കാന്‍ ചിലപ്പോള്‍ യാത്രക്കാരെ അനുവദിയ്ക്കാറുണ്ട്. എന്നാല്‍ മിക്കവാറും വിമാനങ്ങളില്‍ സുരക്ഷ കണക്കിലെടുത്ത് ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കാറുണ്ട്.

ടേക്ക് ഓഫ്, ലാന്റിംഗ് സമയത്താണ് വിമാനത്തിന് അപകടസാധ്യത ഏറെ. ഈ സമയത്തു സന്ദേശങ്ങളും സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിയ്ക്കുകയും വേണം. ഇതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാതൊരു കാരണവശാലും ഫോണ്‍ ഉപയോഗിയ്ക്കരുത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: