എനിക്ക് ഗൂഗിളില്‍ ജോലി തരുമോ?’; ഏഴു വയസുകാരിയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടി വൈറല്‍

യുകെയിലെ ഹിയര്‍ഫോര്‍ഡില്‍ നിന്നുള്ള ക്ലോ ബ്രിഡ്ജ്വാട്ടര്‍ എന്ന കൊച്ചുമിടുക്കിയാണ് സ്വന്തം കൈപ്പടയില്‍ ഡിയര്‍ ഗൂഗിള്‍ ബോസ് എന്ന് സംബോധന ചെയ്ത് ജോലി ആവശ്യപ്പെട്ട് സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്. അച്ഛനാണ് ഗൂഗിളിന് കത്തെഴുതാന്‍ ക്ലോയെ പ്രേരിപ്പിച്ചത്. അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ് വാട്ടറോട് ജോലി ചെയ്യാന്‍ ഏറ്റവും നല്ല ഇടമേതാണ് കൊച്ചു ക്ലോ ചോദിച്ചു. ഗൂഗിള്‍ എന്ന് അച്ഛന്‍ മറുപടിയും നല്‍കി. ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ഗൂഗിളാണെന്നു കൂടി അച്ഛന്‍ പറഞ്ഞു.

അതോടെ ക്ലോ ഗൂഗിളിനെക്കുറിച്ച് തന്റെ ടാബില്‍ അന്വേഷണമാരംഭിച്ചു. ഗൂഗിള്‍ ഓഫീസില്‍ ബീന്‍ ബാഗുകളും, കുഞ്ഞു വണ്ടികളും ഉണ്ടെന്നറിഞ്ഞതോടെ കുഞ്ഞു ക്ലോയ്ക്ക് താല്‍പര്യം കൂടി. വലുതാകുമ്പോള്‍ ഗൂഗിളില്‍ ജോലിചെയ്യണമെന്ന് പറഞ്ഞ ക്ലോയോട് ഇപ്പോള്‍ തന്നെ ശ്രമിച്ചു തുടങ്ങാന്‍ അച്ഛന്‍ പറഞ്ഞു. കത്തെഴുതി നോക്കാന്‍ അച്ഛന്‍ പറഞ്ഞതോടെ അവള്‍ സ്വന്തം ശൈലിയില്‍ ഒരു കത്തെഴുതി. താന്‍ സ്‌കൂളിലെ നല്ലൊരു വിദ്യാര്‍ത്ഥിയാണെന്നും കംപ്യൂട്ടറുകളും റോബോട്ടുകളേയും ടാബ്ലറ്റുമെല്ലാം ഇഷ്ടമാണെന്നും ഈ കൊച്ചു മിടുക്കി പറയുന്നു. ഗൂഗിളില്‍ ജോലി ചെയ്യണമെന്ന ആഗ്രത്തിന് പുറമെ രണ്ട് ആഗ്രഹങ്ങളും കത്തിലുണ്ട്. ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യണമെന്നും ഒളിംപിക്സില്‍ നീന്തണമെന്നും

അതേസമയം കത്തിന് ഗൂഗിള്‍ മേധാവിയുടെ മറുപടിയും കുഞ്ഞു ക്ലോയെ തേടിയെത്തി. സ്‌കൂള്‍ പഠനമൊക്കെ കഴിഞ്ഞ് ക്ലോ അയക്കുന്ന ജോലി അപേക്ഷക്കായി താന്‍ കാത്തിരിക്കുന്നു എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ ക്ലോയ്ക്കുള്ള മറുപടി. കംപ്യൂട്ടറിനെയും റോബോട്ടുകളെയും ഇഷ്ടപ്പെടുന്നതില്‍ അഭിനന്ദിച്ച പിച്ചൈ ടെക്നോളജിയെക്കുറിച്ചുള്ള അറിവിനായി നിരന്തരം പ്രയത്നിക്കണമെന്നും സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ കഠിനാധ്വാനം ചെയ്യാനും ക്ലോയ്ക്ക് മറുപടി കത്തിലെഴുതി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: