അഗ്‌നിയെ സാക്ഷിനിര്‍ത്തി ഗാല്‍വേ ഹോസ്പിറ്റലില്‍ പ്രതിഷേധം

ഗാല്‍വേ: ഗാല്‍വേ യൂണിവേഴ്‌സിറ്റിയില്‍ രോഗികള്‍ നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ ഹോസ്പിറ്റലിന് പുറത്ത് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. വെയിറ്റിങ്ലിസ്റ്റില്‍പെട്ട രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കപ്പെടണമെന്ന ആവശ്യമാണ് സമരക്കാര്‍ ഉന്നയിച്ചത്. ഇന്നലെ രാത്രി 7 .30 നു ആശുപത്രിക്ക് പുറത്ത് മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കുകയായിരുന്നു.

ദേശീയ തലത്തില്‍ നടന്ന വേറിട്ട പ്രതിഷേധമാണ് ഇന്നലെ ഗാല്‍വേയില്‍ അരങ്ങേറിയത്. ശസ്ത്രക്രീയ നടത്തേണ്ട രോഗികള്‍ പോലും ആശുപത്രി തിരക്ക് മൂലം കൃത്യ സമയത്തു ശസ്ത്രക്രീയ നടത്താന്‍ കഴിയാതെ വിഷമിക്കുന്ന കാഴ്ച ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പതിവ് കാഴ്ചകളില്‍ ഒന്നാണ്. ജനജീവിതം താറുമാറാകുന്ന രീതിയിലാണ് ഇപ്പോള്‍ ആശുപത്രികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: