നടി ഭാവനയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം, മുഖ്യ പ്രതിയായ മുന്‍ ഡ്രൈവറെ അറസ്‌റ് ചെയ്തു

ചലച്ചിത്ര നടി ഭാവനയെ അഞ്ചംഗ സംഘം തട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടിയുടെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അറസ്റ്റിലായത്. മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.എറണാകുളത്ത് ഇന്ന് തൃശൂരിലേക്കുള്ള യാത്രയില്‍ ഭാവനയുടെ കാറിനെ പിന്തുടര്‍ന്ന് ടെമ്പോയില്‍ വന്ന സംഘം ഭാവനയുടെ കാറിനെ ഇടിച്ച ശേഷം ഡ്രൈവറെ ബലമായി പുറത്തിറക്കി. തുടര്‍ന്ന് അഞ്ചംഗ സംഘം നടിയേയും കൊണ്ട് പല വഴികളിലൂടെ യാത്ര ചെയ്യുകയും കാറിനുള്ളില്‍വെച്ച് ദീര്‍ഘനേരം നടിയെ ഉപദ്രവിക്കുകയും ഇതിന്റെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ശേഷം കാക്കനാട് ഉപേക്ഷിക്കുകയായിരുന്നു. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു.

നടിയുടെ പരാതിയില്‍ മാര്‍ട്ടിനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ട്ടിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിലുള്ള ദേഷ്യമാകാം അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

അതേസമയം നടിയെ കാക്കനാട് താമസിക്കുന്ന നടന്‍ ലാലാണ് രക്ഷിച്ചതെന്ന് പറയപ്പെടുന്നു. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണര്‍ എം. ബിനോയ് എന്നിവര്‍ രാത്രിയോടെ നടന്റെ വീട്ടിലെത്തി ഭാവനയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: