അയര്‍ലന്‍ഡ് നഗരങ്ങളില്‍ സൈക്കിള്‍ സവാരി ഇനിമുതല്‍ ‘സവാരിഗിരിഗിരി’…

ഡബ്ലിന്‍: സൈക്കിള്‍ സവാരിക്കാര്‍ക്ക് സഹായകമാകുന്ന പുതിയ നിയമം പാസാക്കാനൊരുങ്ങുകയാണ് ഫൈന്‍ ഗെയ്ല്‍ മന്ത്രിമാര്‍. സൈക്കിളുകാരുടെ തൊട്ടടുത്തുകൂടി വാഹനം ഓടിച്ചു വരുന്നവര്‍ക്ക് ഫൈനും, പെനാല്‍റ്റി പോയിന്റും മറികടക്കേണ്ടി വരും. മോട്ടോര്‍ വാഹങ്ങളുടെ അശ്രദ്ധമൂലം സൈക്കിള്‍ യാത്രികര്‍ അപകട ഭീഷണി നേരിടുന്നതിനെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ ഒരുമിച്ചു ചേര്‍ന്ന് തീരുമാനമെടുത്തത്.

റോഡില്‍ 50 കിലോമീറ്റര്‍ വേഗതയിലോടുന്ന വാഹനങ്ങളും സൈക്കിളുകള്‍ മറികടക്കുമ്പോള്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ സൈക്കിള്‍ സവാരിക്കാരെ ശ്രദ്ധിക്കാതെ കടന്നു പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. അപകടത്തില്‍പെടുന്നതാവട്ടെ സൈക്കിള്‍ യാത്രികരും. ചില വാഹനങ്ങള്‍ അതി വേഗത്തില്‍ ഇവരെ ഇടിച്ചിട്ട് കടന്നു കളയുന്ന സംഭവങ്ങളും കുറവല്ല.

തങ്ങള്‍ക്ക് നഗരത്തിലൂടെ മറ്റു വാഹനങ്ങള്‍ കടന്നുപോകുന്നതുപോലെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണമെന്ന ആവശ്യവുമായി ഡബ്ലിനിലെ സൈക്കിള്‍ കൂട്ടായ്മ ഈയിടെ രംഗത്ത് വന്നിരുന്നു. നഗരമധ്യത്തില്‍ വന്‍ റാലി നടത്താന്‍ ഒരുങ്ങുകയായാണിവര്‍.

എ എം

Share this news

Leave a Reply

%d bloggers like this: