അയര്‍ലണ്ടിലെ കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം ആഗോള താപനം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അടിക്കടിയുണ്ടാകുന്ന കൊടുങ്കാറ്റുകള്‍ ആഗോള താപനത്തിന്റെ പ്രതിഫലനമാണ് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ പഠന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 25% കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലമാണ് സംഭവിക്കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് ജിയോ സിസ്റ്റം പ്രഫസര്‍ മിലസ് അലന്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ ഭാഗമായി നടത്തിയ പഠനമാണ് ഈ വെളിപ്പെടുത്തലിനു പുറകില്‍.

ഈ കഴിഞ്ഞ തണുപ്പ് കാലം അയര്‍ലണ്ടില്‍ 16 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വരള്‍ച്ച മാസമായി കണക്കാക്കപെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മാസം മഴ പ്രതീക്ഷിച്ചതിലും കൂടുതലും ആയിരുന്നു. വരും വര്‍ഷങ്ങളില്‍ തണുപ്പ് കാലം ഇതിലും വരണ്ടതും, മഞ്ഞ് വീഴ്ച ഇല്ലാത്തതുമായ മാസം ആയിരിക്കുമെന്നും അലന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ധ്രുവ പ്രദേശങ്ങളിലെ കാലാവസ്ഥാ മാറ്റം നേരിട്ട് ബാധിക്കുക യൂറോപ്പിലെ ദ്വീപ് രാഷ്ട്രങ്ങളില്‍ ആയിരിക്കും. കടല്‍ നിരപ്പ് കൂടുക, കടല്‍ കരയിലേക്ക് കയറി വരിക തുടങ്ങിയ സമുദ്ര പ്രതിഭാസങ്ങളെ നേരിടേണ്ടി വരുന്നതും ഇത്തരം രാജ്യങ്ങളായിരിക്കും. അന്തരീക്ഷ മലിനീകരണം ശക്തമായി തടയുക എന്ന കാര്യം നടപ്പില്‍ വരുത്തിയാല്‍ ഒരു പരിധിവരെ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷഫലങ്ങളില്‍ നിന്നും അകന്നു നില്ക്കാന്‍ കഴിയുമെന്ന് പ്രൊഫസര്‍ അലന്‍ വിശദമാക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: