ഡബ്ലിന്റെ ചരിത്രമറിയാം: ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന പദ്ധതിക്ക് തുടക്കമായി

ഡബ്ലിന്‍: ഡബ്ലിന്റെ പഴയകാല പ്രതാപവും പ്രൗഢിയും, ക്ഷയവും എല്ലാം ഓണ്‍ലൈനിലൂടെ കാണാന്‍ അവസരം. പഴയകാല ചരിത്രങ്ങള്‍ അടങ്ങിയ ശേഖരം ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ വെബ്സൈറ്റിലൂടെ കാണാനാണ് അവസരമൊരുക്കുന്നത്. നഗരത്തെ സംബന്ധിക്കുന്ന രേഖകളും, ചരിത്ര മുഹൂര്‍ത്തങ്ങളും പരമാവധി ശേഖരിച്ച ശേഷമാണ് പ്രസ്തുത പദ്ധതിക്ക് സിറ്റി കൗണ്‍സില്‍ ഒരുങ്ങിയത്.

ഏകദേശം 43,000 ഫോട്ടോകള്‍ കാണാന്‍ അവസരം ലഭിക്കുന്നതോടൊപ്പം, രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപെട്ടു ബോംബ് പതിച്ച സമയത്തിനകത്ത് എടുത്ത ഫോട്ടോകളും ഇതില്‍പെടും. ഇന്നുമുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന പദ്ധതി ചരിത്ര ഗവേഷകര്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു. മാത്രമല്ല ഡബ്ലിന്‍ നഗരത്തിന്റെ പഴയകാല അറിവ് ശേഖരിക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും ഇത് സഹായകമാകും. പൊതുജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള പഴയ നഗര ചിത്രങ്ങളും, രേഖകളും വെബ്സൈറ്റിലൂടെ അപ്ഡേറ്റ് ചെയ്യാനും ഉള്ള സംവിധാനമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: