അയര്‍ലണ്ടിലെ എന്‍ജിനിയറിങ് ബിരുദ കോഴ്‌സുകളില്‍ ചിലത് നിര്‍ത്തലാക്കിയേക്കും

ഡബ്ലിന്‍: എന്‍ജിനിയറിങ് ബിരുദ കോഴ്‌സുകളില്‍ അടിമുടി പരിഷ്‌കാരം കൊണ്ടുവരാന്‍ ഐറിഷ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തീരുമാനമെടുത്തു. നിലവിലെ ബിരുദ കോഴ്‌സുകള്‍ക്ക് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ക്കനുസരിച്ച് വളരാന്‍ കഴിയുന്നില്ലെന്നും ഈ സമിതി കണ്ടെത്തി. കോഴ്‌സുകളില്‍ പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കാന്‍ പഠന രീതിയിലും മാറ്റം വരുത്താനാണ് തീരുമാനം.

കോഴ്‌സിന് ചേരുന്നവരില്‍ പഠനം പൂര്‍ത്തിയാക്കാത്തവര്‍ വര്‍ദ്ധിക്കുക്കുന്നതും, തിരഞ്ഞെടുക്കുന്ന കോഴ്‌സുകളില്‍ സംതൃപ്തി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ പെരുകുന്നതിനും പ്രധാന കാരണം പാഠ്യപദ്ധതിയിലുള്ള താളപിഴവുകളാണ്. ഇതോടൊപ്പം കോഴ്‌സുകളില്‍ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തുമെന്ന് വിദ്യാഭ്യാസ സമിതി വ്യക്തമാക്കി. അയര്‍ലണ്ടിലെ ബിരുദ കോഴ്‌സുകള്‍ ഇ.യു വിന്റെ ശരാശരി നിലവാരത്തില്‍ മാത്രം ഒരുങ്ങി നില്‍ക്കുകയും, അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നില്ലെന്നും കണ്ടെത്തി.

ബിരുദ കോഴ്‌സുകള്‍ക്ക് സ്പെഷ്യലൈസേഷന്‍ കുറവായതും പഠന നിലവാരത്തെ ബാധിക്കുന്ന വസ്തുതയാണ്. ജനറല്‍ എന്‍ജിനിയറിങ് വിഷം ബിരുദതലത്തിലെ സബ്ജക്ട് കോമ്പിനേഷന്‍ ആണെന്നിരിക്കെ സിവില്‍ എന്‍ജിനീയറിങ് ജോലികള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ല. അതുകൊണ്ട് എന്‍ജിനിയറിങ് പഠനത്തിന് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ പഠന വിഷയമാക്കണമെന്നും ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റി ചൂണ്ടിക്കാട്ടി. ഓരോ മേഖലയിലും പ്രതേകം പഠിച്ചിറങ്ങുന്നവര്‍ക്ക് അതാത് രംഗത്ത് കഴിവ് തെളിയിക്കാനും കഴിയും. അനാവശ്യമായ സംബജക്ട് കോമ്പിനേഷനുകള്‍ നിര്‍ത്തലാക്കുമെന്നും വിദ്യാഭ്യാസ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. എന്‍ജിനിയറിങ് ആഴ്ചയായ മാര്‍ച്ച് 4 മുതല്‍ 10 വരെ നടക്കുന്ന പരിപാടിയില്‍ പഠനം എത്രത്തോളം തൊഴില്‍ മേഖലക്ക് ഗുണകരമാണ് എന്ന് വിലയിരുത്തപ്പെടും.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: