നോക്കിയ 3310 തിരിച്ചെത്തി; ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു മാസം വരെ ഉപയോഗിക്കാം

അത്യുഗ്രന്‍ ഫീച്ചറുകളുമായി പുതുമോടിയോടെ നോക്കിയ 3310 വീണ്ടും വിപണിയില്‍. കിടിലന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുമായാണ് നോക്കിയ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്.

ഇരട്ട സിം , രണ്ടു മെഗാപിക്‌സല്‍ ക്യാമറ ,കളര്‍ ഡിസ്പ്ലെ ,മൈക്രോ എസ്ഡി കാര്‍ഡ് തുടങ്ങിയ പ്രത്യേകതകളോടെയാണ് നോക്കിയ 3310 യുടെ തിരിച്ചുവരവ്. ഫിസിക്കല്‍ കീബോര്‍ഡ് തന്നെയാണ്. 22 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാമെന്നതാണ് നോക്കിയ 3310 ന്റെ ഏറ്റവും വലിയ പ്രത്യേകത.

ഏകദേശം 3400 രൂപയാണ് വില. 2.4 ഇഞ്ച് പോളറൈസ്ഡ്, വക്രാകൃതിയിലുള്ള ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം തുടര്‍ച്ചയായി സംസാരിക്കാന്‍ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാന്‍ഡ് ബൈ മോഡില്‍ ഒരു മാസവും ഉപയോഗിക്കാം. മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനും സാധിക്കും.

നോക്കിയ 6, 5, 3 , നോക്കിയ 3310 എന്നീ നാല് ഹാന്‍ഡ്‌സെറ്റുകളെയാണ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ട്രന്റിങ് ആകാന്‍ പോകുന്നത് നോക്കിയ 3310 ആയിരിക്കും. സോഷ്യല്‍മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത് നോക്കിയ 3310 തന്നെ.

https://youtu.be/r5hVdeTSm0Y

 

എ എം

Share this news

Leave a Reply

%d bloggers like this: