26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: 26 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഗര്‍ഭസ്ഥശിശുവിന് ‘ബുദ്ധിമാന്ദ്യം’ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 37കാരി കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ഇരുവരുടേയും ജീവന് ഭീഷണിയല്ലെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജസ്റ്റീസ് എസ്.എ ബോബ്ദേ, എല്‍ നാഗേശ്വര റാവു എന്നിവിരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഗര്‍ഭസ്ഥശിശുവിന് ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അബോര്‍ഷന്‍ അനുവദിക്കേണ്ടതില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ നിലപാട്. ഈ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഗര്‍ഭാവസ്ഥ ഇല്ലാതാക്കേണ്ട കാര്യം ഉണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല. ഒരു ജീവന്‍ തങ്ങളുടെ കൈകളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 
എ എം

Share this news

Leave a Reply

%d bloggers like this: