സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് 3 മില്യണ്‍ യൂറോ ധനസഹായം നല്‍കാന്‍ തയ്യാറായി അയര്‍ലന്‍ഡ്

ഡബ്ലിന്‍: സിവില്‍വാര്‍ കൊടുമ്പിരിക്കൊണ്ട സിറിയയില്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ 3 മില്യണ്‍ യൂറോ പാക്കേജ് അനുവദിച്ചു. ഈ ആഴ്ച വിദേശ യാത്രയുടെ ഭാഗമായി ജോര്‍ദാന്‍-ലെബനന്‍ സന്ദര്‍ശിക്കുന്ന ഐറിഷ് ജൂനിയര്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ജോ മേക്ഹഗ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. 6 വര്‍ഷത്തെ സംഘര്‍ഷഭരിതമായ യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ അഭയം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

2012 മുതല്‍ സിറിയന്‍ മേഖലയില്‍ അഭയാര്‍ത്ഥികള്‍ക്കായി 70 മില്യണ്‍ യൂറോ ചെലവഴിച്ചതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സന്ദര്‍ശനത്തിനിടയില്‍ യു.എന്നിന്റെ സമാധാന സേനകളില്‍ അംഗങ്ങളായ 336 അയര്‍ലന്‍ഡ് പട്ടാളക്കാരെ തെക്കന്‍ ലബനില്‍ നേരിട്ട് കണ്ട് മന്ത്രി അഭിവാദ്യമര്‍പ്പിക്കും. കൂടാതെ ജോര്‍ദാനില്‍ സിറിയന്‍ ബോര്‍ഡറില്‍ ഉള്ള പ്രശസ്തമായ സാ അട്ടാരി അഭയാര്‍ത്ഥി ക്യാമ്പും മന്ത്രി സന്ദര്‍ശിക്കും. ഇവിടെ ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ മനസിലാക്കാനും മന്ത്രി ശ്രമം നടത്തും.

എ എം

Share this news

Leave a Reply

%d bloggers like this: