ഈസ്റ്ററിന്റെ വരവ് അറിയിച്ച് അയര്‍ലണ്ടില്‍ ‘പാന്‍ കേക്ക് ബെല്‍’ ഇന്ന് മുഴങ്ങി

ഡബ്ലിന്‍: ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന പാന്‍ കേക്ക് ‘മധുരപലഹാര’ ത്തിന്റെ ലഹരിയിലായിരിക്കും ഇന്ന് അയര്‍ലന്‍ഡ്. ഈസ്റ്ററിനു നാല്‍പതു ദിവസം മുന്‍പുള്ള നോയമ്പ് കാലത്തിന്റെ മുന്നോടിയായിട്ടാണ് പാന്‍ കേക്ക് ഉണ്ടാക്കുന്നത്. ആംഗ്ലോ-സാക്‌സണ്‍ ക്രിസ്തീയ വിശ്വാസ പ്രകാരം ഇന്ന് മുഴങ്ങുന്ന പാന്‍ കേക്ക് ബെല്‍ അനുസരിച്ച് കുമ്പസാരം നടത്താനുള്ള സമയമാണിത്.

ശ്രേവ് ടുസ്ഡേ എന്നറിയപ്പെടുന്ന ഈ ആഘോഷത്തിന്റെ അര്‍ത്ഥമറിയുന്നവരല്ല യുവതലമുറയെന്ന് അയര്‍ലണ്ടുകാര്‍ പറയുന്നു. മുട്ട, വിവിധ പൊടികള്‍, ഉപ്പ്, പാല്‍, മധുരം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പാനില്‍ വറുത്തെടുത്ത് ഉണ്ടാക്കുന്ന ലഖുഭക്ഷണമാണ് പാന്‍ കേക്ക്. ഓരോരുത്തരും ഇഷ്ടത്തിനനുസരിച്ച് പലതരം ഫ്‌ലേവര്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. 12 മില്യണ്‍ ഫാന്‍ കേക്കുകള്‍ അയര്‍ലണ്ടില്‍ ഇന്ന് ചെലവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മധുരപലഹാരം കഴിക്കുന്നതോടൊപ്പം വിശ്വാസികള്‍ നല്ല വസ്ത്രങ്ങള്‍ അണിയുന്ന ദിവസം കൂടിയാണ് ശ്രേവ് ടുസ്ഡേ. ഇത് അവസാനിക്കുന്നത് ആഷ് വെനസ്‌ഡേ-യില്‍ ആയിരിക്കും. olney-യിലെ ബാക് ഇന്‍ കാംഷിവേ-ലെ പാന്‍കേക്ക് റെയ്സ് ഏറെ പ്രസിദ്ധമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: