രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയില്‍; കൊച്ചി മുസിരിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. ഉച്ചക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി വൈകീട്ട് മടങ്ങും. കബ്രാള്‍ യാര്‍ഡില്‍ കൊച്ചി മുസ്രിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം, ആസ്പിന്‍വാളില്‍ ബിനാലെ സന്ദര്‍ശനം, ലെ മെറിഡിയനില്‍ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികള്‍.

നാവിക വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിക്കുന്ന രാഷ്ട്രപതി കബ്രാള്‍ യാര്‍ഡിലെ ബിനാലെ വേദിയില്‍ ‘സുസ്ഥിര സംസ്‌കാര നിര്‍മിതി’യുടെ പ്രാധാന്യം സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം മരടിലെ ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലത്തെുന്ന അദ്ദേഹം അഡ്വ. കെ.എസ്. രാജാമണി സ്മാരക പ്രഭാഷണം നിര്‍വഹിക്കും. അവിടെ നിന്ന് യാത്ര തിരിക്കുന്ന രാഷ്ട്രപതി നാവിക വിമാനത്താവളത്തിലത്തെി വെകുന്നേരത്തോടെ മടങ്ങും. വിവിധ വേദികളിലെ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടത്തെി വിലയിരുത്തി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: