M6 വഴി പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; രാത്രിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും

റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എം 6 ല്‍ രാത്രി സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തും. ഗാല്‍വേ-ഡബ്ലിന്‍ റൂട്ടിലുള്ള ഗോര്‍ട്ട് മുതല്‍ തും വരെയുള്ള ഭാഗങ്ങളിലാണ് പണി നടക്കുന്നത്. M17 /M 18 വഴിയുള്ള റോഡ് മൂന്ന് വരി ഗതാഗത പാതയാക്കുന്നതിനുള്ള പണികള്‍ റാത്ത്മോറിസില്‍ പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാകുന്നതോടെ ഗാല്‍വേ-ഡബ്ലിന്‍ പാതയില്‍ വടക്കുള്ള തൂമിലേക്കും, തെക്ക് ഭാഗത്തുള്ള ലീമെറിക്കിലേക്ക് ഗോര്‍ട്ട് വഴിയും സഞ്ചാര പാത സുഗമമാകും.

M6 ല്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ജംഗ്ഷന്‍ 17 എത്തന്‍ട്രി, ജംഗ്ഷന്‍ ഓറാന്‍മോര്‍ എന്നീ റോഡുകളിലൂടെ വാഹങ്ങള്‍ തിരിച്ചുവിടും. മാര്‍ച്ച് 6 ന് തുടങ്ങുന്ന ഗതാഗത നിയന്ത്രണം തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം പത്ത് മണി മുതല്‍ പിറ്റേന്ന് 6 മണി വരെയുണ്ടാകും. മാര്‍ച്ച് 16 റോടെ ഗതാഗത നിയന്ത്രണം അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: