സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് മാതാപിതാക്കളുടെ ക്രൂര പീഡനത്തിന് ഇരയായി പതിനഞ്ച്കാരി

കോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ ലൈംഗീക ചുവയുള്ള സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് രക്ഷിതാക്കളുടെ ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. കോര്‍ക്കിലെ കുടിയേറ്റക്കാരായ രക്ഷിതാക്കളാണ് 15 വയസ്സുകാരിയായ മകളുടെ ഫോട്ടോ കണ്ട് രോഷം കെട്ടടങ്ങാതെ പെണ്‍കുട്ടിയെ മാരകമായി ഉപദ്രവിച്ചത്.

വീട്ടില്‍ മുകളിലത്തെ നിലയിലെ ജനാലക്കരികില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങിച്ച് വലിച്ചെറിയുകയും കുട്ടിയെ കെട്ടിയിട്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത അച്ഛന്റെ പ്രവര്‍ത്തിക്കു ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ ‘അമ്മ കണ്ടെത്തി അനുനയിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് അച്ഛനെക്കാള്‍ ക്രൂരമായി അമ്മയും ഈ കുട്ടിയെ ഉപദ്രവിച്ച് ഷൂ കൊണ്ട് മുഖത്ത് ചവിട്ടി മുറിവേല്പിക്കുകയും ചെയ്യുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനില്‍ കുട്ടി രക്ഷിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. രക്ഷിതാക്കളെ അറസ്റ്റു ചെയ്ത ഗാര്‍ഡ പോലീസ് വിചാരണക്കായി മൂവരെയും കോര്‍ക്കിലെ ജില്ലാ കോടതിയില്‍ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ മുഖത്തെയും, ശരീരത്തേയും പാടുകള്‍ തെളിവായി എടുത്തു ജഡ്ജി രക്ഷിതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കുട്ടിയെ ശിക്ഷിക്കാന്‍ ധാര്‍മ്മികമായി മാതാപിതാക്കള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും മൃഗീയമായി പീഡിപ്പിക്കുന്നത് കുറ്റകരമാണെന്ന് കണ്ടെത്തിയ കോടതി ശാരീരിക ഉപദ്രവത്തിനു രക്ഷിതാക്കള്‍ക്ക് തടവ് ശിക്ഷയും വിധിച്ചു. രക്ഷിതാക്കളോടൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടി വിമുഖത കാട്ടുകയും ചെയ്തിരുന്നു. മോശമായ രീതിയില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത കുട്ടിയുടെ പ്രവര്‍ത്തിയില്‍ രക്ഷിതാക്കള്‍ക്കുണ്ടായ ധാര്‍മ്മിക രോഷം കണക്കിലെടുത്ത കോടതി പെണ്‍കുട്ടിയെ അമിതമായി ഉപദ്രവിച്ചതിനു രക്ഷിതാക്കള്‍ ശിക്ഷിക്കപ്പെടണമെന്നു വിധിക്കുകയായിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: