ഡബ്ലിനില്‍ നിന്നും നേപ്പിള്‍സിലേക്ക് റൈന്‍ എയര്‍ സര്‍വീസ് ആരംഭിച്ചേക്കും

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്നും ഇറ്റലിയിലെ നേപ്പിള്‍സിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് റൈന്‍ എയര്‍. 29.99 യൂറോ യാത്ര ടിക്കറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും 29.99 യൂറോ ചെലവില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുക. ആഴ്ചയില്‍ രണ്ടു തവണ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന റൈന്‍ എയര്‍ ഈ റൂട്ടില്‍ യാത്രക്കാരെ കൂടുതല്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

ഇറ്റലിയിലെ മൂന്നാമത്തെ വലിയ സിറ്റിയാണ് നേപ്പിള്‍സ്. ഭക്ഷണം, കല, കരകൗശല വസ്തുക്കള്‍, ചുവരെഴുത്ത്, ശില്പചാതുര്യം തുടങ്ങിയവകൊണ്ട് സമ്പുഷ്ടമായ നാപ്പോള്‍ പ്രകൃതി സംരക്ഷണത്തിലും ഏറെ മുന്നിലാണ്. കാര്‍ണിവല്‍ നടക്കുന്ന സമയങ്ങളില്‍ യൂറോപ്പുകാര്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ ഇവിടെ എത്താറുമുണ്ട്. ഡബ്ലിനില്‍ നിന്നും ആരംഭിക്കുന്ന ഈ സര്‍വീസ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതും വിനോദ സഞ്ചാരികളെ തന്നെ.

 

 
എ എം

Share this news

Leave a Reply

%d bloggers like this: